മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഓണാഘോഷമാകാം, സ്‌കൂള്‍ സമയത്തെ ഓണാഘോഷത്തിനുള്ള നിയന്ത്രണം പിന്‍വലിച്ചു

ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഓണാഘോഷത്തിന് മാനദണ്ഡങ്ങള്‍ നിര്‍ണയിച്ചുള്ള ഉത്തരവ് പിന്‍വലിച്ചു. സ്‌കൂള്‍ സമയത്ത് ഓണാഘോഷത്തിന് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് നേരത്തെ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ഉത്തരവിക്കിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം ആ ഉത്തരവാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.
പ്രവൃത്തി ദിനം മുഴുവന്‍ ആഘോഷ പരിപാടികള്‍ക്കായി മാറ്റിവയ്ക്കാന്‍ പാടില്ല. സ്‌കൂള്‍ പരീക്ഷകള്‍, മറ്റു പഠന-പഠനേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ബാധിക്കാത്ത തരത്തിലായിരിക്കണം പരിപാടികള്‍ ക്രമീകരിക്കേണ്ടത്.
സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമായിരിക്കണം, വേഷവിധാനത്തോടെയുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ പ്രിന്‍സിപ്പലില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങണം, പരിപാടികളുടെ പേരില്‍ അമിതമായ പണപ്പിരിവ് പാടില്ല. ആഡംബരം ഒഴിവാക്കി മിതത്വം പാലിക്കുക, പരിപാടികളില്‍ പി.ടി.എ-എസ്.എം.സി എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കണം. തുടങ്ങിയവയയായിരുന്നു ഉത്തരവില്‍ പറഞ്ഞ മാനദണ്ഡങ്ങള്‍.
https://www.facebook.com/Malayalivartha