ഭരണ പരിഷ്‌കാര കമ്മീഷന്‍; പുതിയ തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി, വിഎസിനു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമെ 12 പേഴ്സണല്‍ സ്റ്റാഫുകള്‍

വി.എസ്.അച്യുതാനന്ദന്‍ അധ്യക്ഷനായുള്ള ഭരണപരിഷ്‌കാര കമ്മിഷനു വേണ്ടി വിവിധ തസ്തികകള്‍ സൃഷ്ടിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. നാലാം ഭരണപരിഷ്‌കാര കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ അഴിമതി, സ്വജനപക്ഷപാതം എന്നിവ ഇല്ലാതാക്കല്‍, ഭരണം ഫലപ്രദമാക്കല്‍ തുടങ്ങി 14 വിഷയങ്ങളാണുള്ളത്. ഭരണസംവിധാനത്തിന്റെ പ്രവര്‍ത്തനവും ഘടനയും അവലോകനം ചെയ്യല്‍, ക്ഷേമ സംസ്ഥാനമെന്ന ലക്ഷ്യം നേടാന്‍ ജീവനക്കാരുടെ ഉത്തരവാദിത്തം, കാര്യക്ഷമത, ഫലപ്രാപ്തി എന്നിവ മെച്ചപ്പെടുത്തല്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പ്രധാന ഏജന്‍സികള്‍ എന്നിവയുടെ പങ്ക് പുനര്‍നിര്‍ണയിക്കല്‍, അധികാര വികേന്ദ്രീകരണം വ്യാപിപ്പിക്കാനുള്ള നടപടികള്‍, റിക്രൂട്ട്മെന്റ്, നിയമനം, സ്ഥാനക്കയറ്റം എന്നിവയിലെ നയം അവലോകനം ചെയ്യല്‍, ജീവനക്കാരുടെ പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തല്‍, സര്‍ക്കാര്‍ കൂടുതല്‍ സുതാര്യവും ഉത്തരവാദിത്തവുമുള്ളതാക്കാനുള്ള നിര്‍ദേശം സമര്‍പ്പിക്കല്‍ തുടങ്ങിയവും ഭരണ പരിഷ്‌കാര കമ്മീഷണന്റെ ചുമതലകള്‍.
വിഎസിന് ഡസനില്‍പരം പഴ്സനല്‍ സ്റ്റാഫ് അംഗങ്ങളെ അനുവദിച്ചിട്ടുണ്ട്. കമ്മീഷന് ആവശ്യമായ തസ്തികകളും കാബിനറ്റ് റാങ്കുള്ള വിഎസിന്റെ പഴ്സനല്‍ സ്റ്റാഫിന്റെ തസ്തികകളും പ്രത്യേകമാണ് സൃഷ്ടിച്ചിരിക്കുന്നത്. അംഗങ്ങളായി ചീഫ് സെക്രട്ടറി റാങ്കില്‍ സി.പി.നായര്‍, നീല ഗംഗാധരന്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്.
വി.എസിന് സുരക്ഷാ ജീവനക്കാര്‍ക്കുപുറമെ 12 പേഴ്സനല്‍ സ്റ്റാഫിനു പുറമെ കമ്മീഷന് അഡീഷണല്‍ സെക്രട്ടറിയടക്കം 17 സ്റ്റാഫുമുണ്ടാകും. ഇതില്‍ അഞ്ചുപേര്‍ ദിവസ വേതനക്കാരാകും.
മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി. നായര്‍, നീലാ ഗംഗാധരന്‍ എന്നിരാണ് കമീഷന്‍ അംഗങ്ങള്‍. വി.എസിന് കാബിനറ്റ് പദവിയുണ്ട്. നീല ഗംഗാധരന്‍ പാര്‍ടൈം അംഗമാണ്. അംഗങ്ങളുടെ സേവനവേതന കാര്യങ്ങളില്‍ പിന്നീട് ഉത്തരവിറക്കും.
മൂന്ന് ഓഫിസ് അറ്റന്‍ഡന്റ്, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, ഡ്രൈവര്‍ എന്നിവരും. കമീഷന്സെക്രട്ടേറിയറ്റ് അനക്സ് രണ്ടില്‍ ഓഫിസ് ഒരുങ്ങി. കഴിഞ്ഞമാസം അവസാനമാണ് കമ്മീഷനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍, സാങ്കേതിക പ്രശ്നങ്ങളില്‍ ഇപ്പോഴാണ് ഉത്തരവ് ഇറങ്ങിയത്. കാബിനറ്റ് റാങ്കുള്ള ചെയര്‍മാന്റെയും ചീഫ് സെക്രട്ടറിയുടെ പദവിയുള്ള അംഗങ്ങളുടെയും ശമ്പളം, ടിഎ, ഡിഎ, കമ്മിഷന്റെ പ്രവര്‍ത്തനത്തിനാവശ്യമായ മറ്റു ചെലവുകള്‍ തുടങ്ങിയവ ഇതിനു പുറമെ വരും. ചെയര്‍മാനും അംഗങ്ങള്‍ക്കും വിമാനയാത്രക്കൂലി ഉള്‍പ്പെടെ ലഭിക്കും.
ഭരണ പരിഷ്‌കാര കമ്മിഷനില്‍ അനുവദിച്ച തസ്തികകളും എണ്ണവും: അഡീഷനല്‍ സെക്രട്ടറി 1, ഡപ്യൂട്ടി കലക്ടര്‍ 1, ഫിനാന്‍സ് ഓഫിസര്‍ (ഡപ്യൂട്ടി സെക്രട്ടറി)1, അണ്ടര്‍ സെക്രട്ടറി 2, സെക്ഷന്‍ ഓഫിസര്‍ 1, അസിസ്റ്റന്റ് 3, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഇംഗ്ലിഷ് 2, മലയാളം1, ദിവസ വേതനക്കാര്‍: ഓഫിസ് അറ്റന്‍ഡന്റ് 3, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ 1, ഡ്രൈവര്‍ 1. വിഎസിന്റെ പഴ്സനല്‍ സ്റ്റാഫ്: പ്രൈവറ്റ് സെക്രട്ടറി 1, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി 1, പഴ്സനല്‍ അസിസ്റ്റന്റ് 2, സ്റ്റെനോ 1, ക്ലാര്‍ക്ക്/ ഓഫിസ് അറ്റന്‍ഡന്റ് 4, ഡ്രൈവര്‍ 2, കുക്ക് 1, പഴ്സനല്‍ സെക്യൂരിറ്റി ഓഫിസര്‍. വി.എസിന് കവടിയാര്‍ ഹൗസ് ഔദ്യോഗിക വസതിയായി അനുവദിക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha