ഒടുവില്‍ കെ എന്‍ സതീഷ്; ഭഗവാനേ പത്മനാഭാ കാത്തോളണമേ... പത്മനാഭന്‍ ഉറങ്ങുകയല്ല, യോഗ നിദ്രയിലാണ്

ഭഗവാനേ ശ്രീ പത്മനാഭാ എന്നു വിളിച്ചു പോവുകയാണ് കേരളം. പണ്ട് ഇതേ കോളത്തില്‍ ഞങ്ങളെഴുതി പത്മനാഭന്‍ ഉറങ്ങുകയല്ല., യോഗ നിദ്രയിലാണ്. അദ്ദേഹം എല്ലാം കാണുന്നുണ്ടെന്ന്... പണ്ടൊരു തമ്പുരാട്ടിയും പറഞ്ഞു. ഇതേ വാചകം ഇല്ലെങ്കില്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറും ഐഎഎസ് ഉദ്യോഗസ്ഥനുമായ കെഎന്‍ സതീഷിന് ഇങ്ങനെയൊരു ദുര്‍വിധി വന്നു ചേരുമായിരുന്നോ.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോലീസിന്റെ അനുമതിയില്ലാതെ വയര്‍ലെസ് സെറ്റുകള്‍ വാങ്ങിയ കേസിലാണ് സതീഷ് കുടുങ്ങിയത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം തങ്ങളുടെ പിതാമഹന്‍മാര്‍ കണ്ടെത്തിയതാണെന്ന മട്ടിലാണ് ഉദ്യോഗസ്ഥര്‍ നീങ്ങിയിരിക്കുന്നത്. ചിലര്‍ മന്ത്രിയെ വരെ മോശമാക്കി. പൂജാരിമാരെ മോശക്കാരാക്കി. ശ്രീ പത്മനാഭനെക്കാളും വലുത് താനാണെന്ന ഭാവമാണ് ഇതില്‍ ഒരുദ്യോഗസ്ഥനുണ്ടായിരുന്നത്. എന്തു ചെയ്യുമ്പോഴും എല്ലാം ഒരാള്‍ കാണുന്നുണ്ടെന്ന് അയാള്‍ മനസ്സിലാക്കിയില്ല.
പോലീസിന്റെ അനുമതിയോടു കൂടി മാത്രമേ വയര്‍ലെസ് സെറ്റ് വാങ്ങാന്‍ പാടുള്ളൂ. എന്നാല്‍ പോലീസ് അറിയാതെയാണ് ലക്ഷക്കണക്കിന് രൂപ വിലയുള്ള വയര്‍ലെസ് വാങ്ങിയത്. എല്ലാം സുപ്രീകോടതി അറിഞ്ഞിട്ടെന്നായിരുന്നു കെ എന്‍ സതീഷിന്റെ വാദം. എന്നാല്‍ സാധനം വാങ്ങുമ്പോള്‍ അഴിമതി ചെയ്യരുതെന്നും നടപടി ക്രമങ്ങള്‍ പാലിക്കണമെന്നും സുപ്രീംകോടതി പറയേണ്ട കാര്യമല്ല.
മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും ക്ഷേത്രം അമിക്കസ് ക്യൂറിയുമായിരുന്ന ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് താന്‍ വന്‍കിട പര്‍ച്ചേസ് നടത്തിയതെന്ന് കെ എന്‍ സതീഷ് പറയുന്നുണ്ടെങ്കിലും അത് ശരിയല്ല. ക്ഷേത്രം അമിക്കസ് ക്യൂറി ഉത്തരവാദപ്പെട്ട ഉദ്യോസ്ഥനല്ല. അദ്ദേഹം സുപ്രീംകോടതിയാല്‍ നിയുക്തനായ ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നു. അദ്ദേഹം ക്ഷേത്രത്തിലെത്തി കാണിച്ചതൊക്കെ നാട്ടില്‍ പാട്ടാണ്. ശ്രീലകത്ത് കയറി പൂജയ്ക്ക് വരെ ഒരുമ്പിട്ടു. ഭഗവാന്‍ ഏതായാലും കരുണാസമ്പന്നനായിരുന്നു അദ്ദേഹത്തിന്റെ സുപ്രീംകോടതി ജഡ്ജി സ്ഥാനം തട്ടിത്തെറിപ്പിച്ചു.
ലൈസന്‍സില്ലാത്ത സ്ഥാപനത്തിനാണ് കരാര്‍ നല്‍കിയതെന്ന് കെ എന്‍ സതീഷ് ഒടുവില്‍ സമ്മതിച്ചു. ക്ഷ്രേത്രത്തിലെ സുരക്ഷാ ജീവനക്കാര്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് വയര്‍ലെസ് വാങ്ങിയതെന്നും മതിലകം ഓഫീസ് അറിയിച്ചിട്ടുണ്ട്. അത് എന്തായാലും ലക്ഷക്കണക്കിന് രൂപയുടെ അഴിമതി സര്‍ക്കാര്‍ കണ്ടെത്തിക്കഴിഞ്ഞു. പിണറായിയാണ് കേരളം ഭരിക്കണമെന്ന് പാവം സതീഷ് മനസിലാക്കാത്തത് കഷ്ടം തന്നെ. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് എന്തും നടക്കുമായിരുന്നു. ഫോര്‍ട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിനു മുന്നില്‍ കൈയും കെട്ടി നില്‍ക്കേണ്ടി വന്നിരിക്കുകയാണ് സതീഷിന്.
https://www.facebook.com/Malayalivartha