ചട്ടം ലംഘിച്ച് മന്ത്രിമാര്‍ ക്ലാസെടുക്കാനില്ലാ...

അധ്യാപക ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച്ച സ്‌കൂളുകളില്‍ മന്ത്രിമാരും എംഎല്‍എ മാരും ക്ലാസെടുക്കുമെന്നുള്ള തീരുമാനം സര്‍ക്കാര്‍ മാറ്റി. പകരം സന്ദേശമായിരിക്കും നല്‍കുക. ക്ലാസെടുക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം തിരുത്തിയത്.
ക്ലാസിനു പകരം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തും മന്ത്രിമാരായ കെ.കെ.ശൈലജ, കെ.ടി. ജലീല്‍, വി.എസ്.സുനില്‍ കുമാര്‍, ജി.സുധാകരന്‍, ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍ മറ്റു ജില്ലകളിലും ജീവിതശൈലിയെക്കുറിച്ച് സന്ദേശം നല്‍കും.
സ്‌കൂളുകളില്‍ ക്ലാസെടുക്കാന്‍ അടിസ്ഥാന യോഗ്യതയായ ബി.എഡോ ടി ടി സി യോ നിര്‍ബന്ധമാണ്. എന്നാല്‍ പ്രഭാഷണം നടത്തുന്നതിനു പ്രത്യേകിച്ചു മാനദണ്ഡങ്ങളൊന്നുമില്ലെന്നു അധ്യാപക സംഘടനകള്‍ നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം.
https://www.facebook.com/Malayalivartha