കെ.ബാബുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നും 8 ലക്ഷം രൂപ പിടിച്ചെടുത്തു

ഉപ്പു തിന്നവര്‍ കൂട്ടത്തോടെ വെള്ളം കുടിച്ചുതുടങ്ങിയോ.മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെയും മക്കളുടെയും ബിനാമികളുടെയും വീടുകളിലും കേന്ദ്രങ്ങളിലും വിജിലന്‍സ് നടത്തിയ റെയ്ഡില്‍ പുറത്തുവന്നത് കണക്കില്‍പെടാത്ത കോടികളുടെ സ്വത്ത്. പണമായി എട്ടു ലക്ഷം രൂപ ബാബുവിന്റേയും ബിനാമിയുടെയും വീടുടകളില്‍ നിന്ന് പിടിച്ചെടുത്തു് ബാബുവിന്റെ പേരില്‍ തമിഴ്‌നാട്ടിലെ തേനിയില്‍ 120 ഏക്കര്‍ ഭൂമിയുണ്ടെന്നും റിയല്‍ എസ്‌റ്റേറ്റ് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും തെളിയിക്കുന്ന രേഖകള്‍ വിജിലന്‍സ് കണ്ടെടുത്തു.
എറണാകുളത്ത് നിരവധി ബിസിനസ് ഗ്രൂപ്പുകളുമായി ബിനാമി ഇടപാട് ഉണ്ട്. മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലും ബേക്കറി ശൃംഖലയുമായും ബന്ധമുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി.
ഒരു മകളുടെ ഭര്‍തൃപിതാവിന്റെ പേരില്‍ 45 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ വാങ്ങി. ബാര്‍ കോഴ ആരോപണം നേരിട്ടമ്പോള്‍ കാര്‍ മറ്റൊരാള്‍ക്ക് മറിച്ചുവിറ്റുവെന്നും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ എഫ്.ഐ.ആറില്‍ പറയുന്നു.
ഇന്നു രാവിലെ മുതല്‍ ബാബുവുമായി ബന്ധപ്പെട്ട പത്ത് കേന്ദ്രങ്ങളിലാണ് വിജിലന്‍സ് സംഘം റെയ്ഡ് നടത്തുന്നത്. എറണാകുളം ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്, സുഹൃത്തുക്കളുടെ കുമ്പളത്തും പനങ്ങാട്ടുമുള്ള വീടുകള്‍, പെണ്‍മക്കളെ വിവാഹം കഴിച്ച് അയച്ചിരിക്കുന്ന പാലാരിവട്ടം, തൊടുപുഴ എന്നിവിടങ്ങളിലെ വീടുകള്‍, ബിനാമി ഇടപാട് നടത്തുന്നുവെന്ന് കണ്ടെത്തിയ ആളുകളുടെ വീടുകളും ഓഫീസുകളിലുമാണ് റെയ്ഡ്.
ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ നിന്ന് ഒന്നര ലക്ഷം രൂപയും റോയല്‍ ബേക്കറി ഉടമയായ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ആറര ലക്ഷം രൂപയുമാണ് പിടിച്ചെടുത്ത്. ബാബുവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ വിവരങ്ങളും രേഖപ്പെടുത്തി. രാവിലെ ആറരയ്ക്ക് ആരംഭിച്ച റെയ്ഡ് ഉച്ചകഴിഞ്ഞ് രണ്ടര പിന്നിട്ടിട്ടും തുടരുകയാണ്.
അതേസമയം, റെയ്ഡ് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസ്സന്‍ ആരോപിച്ചു. എന്നാല്‍ റെയ്ഡിനോട് പ്രതികരിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനോ തയ്യാറായിട്ടില്ല.
വിജിലന്‍സ് അവരുടെ ജോലി നോക്കുക മാത്രമാണെന്നും റെയ്ഡ് നിയമപരമായ നടപടിയാണെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha