ശബരിമലയിലെ സ്ത്രീ പ്രവേശനം; സുരേന്ദ്രന്റെ നിലപാടിനെ തള്ളി ബി.ജെ.പി നേതൃത്വം

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന കെ. സുരേന്ദ്രന്റെ നിലപാടിനെ തള്ളി ബി.ജെ.പി. സുരേന്ദ്രന്‍േറത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും ബി.ജെ.പി വക്താവ് ജെ.ആര്‍ പത്മകുമാര്‍ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനം തീരുമാനിക്കേണ്ടത് തന്ത്രിയും ഭക്തരും ദേവസ്വം ബോര്‍ഡുമാണ്. സുരേന്ദ്രന്റെ അഭിപ്രായം പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യേണ്ടതാണെങ്കില്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതിലെന്നുളള നിലപാടാണ് സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ആര്‍ത്തവം ഒരു പ്രകൃതി നിയമമാണ്. പ്രകൃതിയില്‍ മാനവജാതി നിലനിര്‍ത്തുന്ന ആര്‍ത്തവമെന്ന പ്രക്രിയയെ വിശുദ്ധമായി കാണണമെന്നും സുരേന്ദ്രന്‍ ഫേസ്ബുക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha