കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷിനുള്ളില്‍ വീണ അന്യസംസ്ഥാന തൊഴിലാളിയെ രക്ഷിക്കുന്നതിനിടയില്‍ കമ്പനി ഉടമയും മെഷീനില്‍ വീണുമരിച്ചു

തൊഴിലാളികള്‍ക്കായി ജീവനും ജീവിതവും നല്‍കിയ മുതലാളി. കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷിനുള്ളില്‍പ്പെട്ട തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഇന്റര്‍ലോക്ക് കമ്പനിയുടമ ദാരുണമായി കൊല്ലപ്പെട്ടു. പുത്തന്‍കുരിശ് പൊലീസ് സ്‌റ്റേഷനു സമീപം സുപ്രീം ഇന്റര്‍ലോക്ക് കമ്പനിയുടമ പിറമാടം ഇടപ്പാലക്കാട്ട് ലാസര്‍ മത്തായിയുടെ (മുന്‍ പാമ്പാക്കുട ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്) മകന്‍ സൈമണ്‍ മാത്യു (41) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ടാണ് കോലഞ്ചേരിയിലെ ഇന്റര്‍ലോക്ക് നിര്‍മ്മാണശാലയില്‍ ദുരന്തമുണ്ടായത്. വൈകീട്ട് അഞ്ചരയോടെ ജോലി നിര്‍ത്തിയ ശേഷം മിക്‌സര്‍മെഷീന്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ശുചീകരിക്കുന്നതിനിടയില്‍ മെഷീന്‍ പെട്ടെന്ന് സ്റ്റാര്‍ട്ടാവുകയായിരുന്നു. മെഷിനുള്ളില്‍ കുടുങ്ങിപ്പോയ ഒരു തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സൈമണും മെഷിനുള്ളിലേക്ക് വീണുപോയി.
ഇതിനിടെ മറ്റു തൊഴിലാളികള്‍ ചേര്‍ന്ന് സൈമണെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സുജിത്, ദീപക് എന്നീ തൊഴിലാളികളാണ് ഈ സമയം മെഷീന് സമീപം ഉണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് മറ്റുള്ളതൊഴിലാളികളും നാട്ടുകാരും ഓടിയെത്തി സൈമണെ പുറത്തെടുത്തു. സൈമണെയും അപകടത്തില്‍ പരിക്കേറ്റ സുജിത് ദീപക് എന്നിവരെയും കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും സൈമണ്‍ അപ്പോഴേക്കും മരിച്ചു.
തൊഴിലാളികളെ ജീവനുതുല്യം സ്‌നേഹിച്ചിരുന്ന സൈമണ്‍ മാത്യുവിനുണ്ടായ ആകസ്മിക ദുരന്തം നാടിനാകെ വേദനയായി പൊതുപ്രവര്‍ത്തകനായ അച്ഛന്റെ പാതയില്‍ ജനസേവനത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന ചെറുപ്പക്കാരനായിരുന്നു സൈമണ്‍. അപകടത്തില്‍ പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുന്നതിനിടെയാണ് മെഷിനുള്ളിലേക്ക് സൈമണ്‍ വഴുതി വീഴുന്നത്.
https://www.facebook.com/Malayalivartha