ആ വിളി അത്ര സുഖിച്ചില്ല, മുഖ്യമന്ത്രിയെ മുഖ്യമന്ത്രി എന്നു തന്നെ അഭിസംബോധന ചെയ്താല്‍ മതി

മൂന്നാഴ്ച മുമ്പു നടന്ന മന്ത്രിസഭായോഗത്തിലാണു പിണറായി വിജയനെ ചൊടിപ്പിച്ച വനിതാ മന്ത്രിയുടെ പരാമര്‍ശം. കേന്ദ്രവിഹിതത്തിലെ കുറവു പരിഹരിച്ചില്ലെങ്കില്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും വിജയേട്ടാ എന്നായിരുന്നു വനിതാമന്ത്രിയുടെ പരാമര്‍ശം.
ഉടന്‍ ഇടപെട്ട മുഖ്യമന്ത്രി, വനിതാമന്ത്രിയെ തിരുത്തി. തന്നെ മുഖ്യമന്ത്രി എന്നു വിളിച്ചാല്‍ മതിയെന്നു നിര്‍ദേശിച്ചു. അതിനുശേഷം നടന്ന മൂന്നു മന്ത്രിസഭാ യോഗത്തിലും 'ബഹുമാനപ്പെട്ട മുഖ്യമന്ത്രി' എന്നാണു വനിതാ മന്ത്രി പിണറായി വിജയനെ അഭിസംബോധന ചെയ്തത്.
കഴിഞ്ഞ ദിവസം മുന്‍കൂട്ടി അനുവാദം വാങ്ങാതെ മുഖ്യമന്ത്രിയെ കാണുന്നതിനെത്തിയ സിപിഎം പാര്‍ട്ടി മെമ്പറിനെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സഹകരിച്ചത് വാര്‍ത്തയായിരുന്നു. റോഡ് നന്നാക്കണമെന്ന ആവശ്യമറിയിച്ചുകൊണ്ട് പ്രതിപക്ഷ എംഎല്‍എ യോടൊപ്പമായിരുന്നു പാര്‍ട്ടിക്കാരന്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. താങ്കള്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതെ കയറിവന്നത് തീരെ ഇഷ്ടപ്പെട്ടില്ലെന്നു മുഖ്യമന്ത്രി മുഖ്തഗ് നോക്കി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha