ബെന്നി ബഹനാനും കുടുങ്ങും,, അന്വേഷണം കൂടുതല്‍ നേതാക്കളിലേക്ക് വ്യാപിപ്പിക്കുന്നു, മുന്‍മന്ത്രി കെ ബാബുവിന്റ ബിനാമിക്ക് കോടികളുടെ ഭൂസ്വത്തെന്നു വിജിലന്‍സ്

അഴിമതിക്കേസില്‍ വിജിലന്‍സ് കെ.ബാബുവിനെ കൂട്ടിലാക്കിയതിനു ശേഷം അടുത്തതായി ലക്ഷ്യം വക്കുന്നത് കോണ്‍ഗ്രസ്സ് നേതാവ് ബെന്നി ബെഹനാനെ. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന്റെ വീടടക്കം ആറിടത്തെ പരിശോധനയില്‍ ലക്ഷക്കണക്കിന് പണവും സ്വര്‍ണ്ണാഭരണങ്ങളും വിജിലന്‍സ് കണ്ടെത്തിയിരുന്നു. കൂടുതല്‍ തെളിവുകളോടെ കെ. ബാബുവിന്റെ ബിനാമികളെ കേന്ദ്രീകരിച്ചും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കോടികളുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. മുന്‍ മന്ത്രി കെ ബാബുവിന് ശേഷം വിജാലന്‌സിന്റെ ലക്ഷ്യം തൃക്കാക്കര മുന്‍ എംഎല്‍എ ബെന്നി ബെഹനാന്‍.
കെ. ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടയില്‍ വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ബെന്നി ബെഹനാനെതിരെ അന്വേഷണം ശക്തമാക്കുന്നത്. ബാര്‍ കോഴയിലൂടെ ലഭിച്ച കോഴപ്പണം സോളാര്‍ കേസിനു വേണ്ടി ഉപയോഗിച്ചെന്ന പരാതിയിന്മേലാണ് കൊണ്‌ഗ്രെസ്സ് നേതാവ് ബെന്നി ബെഹനാനിലേക്കു വിജിലന്‍സ് അന്വേഷണം തിരിച്ചു വിടുന്നത്. സോളാര്‍ ആരോപണങ്ങള്‍ ഒതുക്കുന്നതിനു വേണ്ടി ബാര്‍ കോഴയായി ലഭിച്ച പണം ഉപയോഗിച്ചെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന പരാതിയില്‍ പറയുന്നത്.
ബാബുവുമായി അടുപ്പമുള്ള നേതാവെന്ന നിലയിലാണ് ബെന്നിക്കെതിരെ അന്വേഷണം നടക്കുന്നതെന്നാണ് സൂചന. ബാബുവിന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത കോഴ നല്‍കിയവരുടെ പട്ടികയില്‍ ബാറുടമകള്‍ക്ക് പുറമേ മറ്റ് നിരവധി ബിസിനസ്സുകാരുമുള്ളതായി കണ്ടെത്തിയിരുന്നു. ഇവരില്‍ പലരുമായുള്ള ഇടപാടുകള്‍ക്ക് ബെന്നി ബഹനാനും ഇടനില നിന്നതായാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന സൂചനകള്‍.
അതെ സമയം കെ. ബാബുവിന്റെ ബിനാമി ഇടപാടുകാരന്‍ ബാബുറാമിനു മരടിലും തൃപ്പൂണിത്തുറയിലുമായി 15 കോടി രൂപയോളം വിലമതിക്കുന്ന ആറേക്കര്‍ ഭൂമിയുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. കെ.ബാബു മന്ത്രിയായിരിക്കെ 27 ഭൂമിയിടപാടുകളാണു ബാബുറാം നടത്തിയതെന്നും വിജിലന്‍സ് കോടതിയില്‍ ചൂണ്ടിക്കാട്ടി. ആകെ 41 ഭൂമിയിടപാടുകളുടെ രേഖയാണു വിജിലന്‍സ് സംഘം ബാബുറാമിന്റേതായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
മരടില്‍ മാത്രം കോടികള്‍ വിലമതിക്കുന്ന രണ്ടേക്കറോളം ഭൂമിയുണ്ടെന്നാണു വിജിലന്‍സ് രേഖകള്‍. തൃപ്പൂണിത്തുറയില്‍ 14 ഇടങ്ങളിലും ഭരണിക്കാവില്‍ ഒന്നും കരിയിലകുളങ്ങരയില്‍ രണ്ടിടങ്ങളിലുമായി 425 സെന്റ് ഭൂമിയുമുണ്ട്. മരടില്‍ മൂന്നര കോടി വിലമതിക്കുന്ന ഭൂമിയാണ് ഏറ്റവും വിലകൂടിയ സ്വത്ത്. ബാബുവിനെതിരെ സമര്‍പ്പിച്ച 41 ഭൂമിയിടപാട് രേഖകളില്‍ ഒരെണ്ണം ബാബുറാമിന്റെ ഭാര്യയുടെ പേരിലാണ്, ബാക്കിയെല്ലാം ബാബുറാമിന്റെ പേരിലുമാണെന്ന് വിജിലന്‍സ് കണ്ടെത്തി.
കെ.ബാബുവിന്റെ പേരില്‍ തൃപ്പൂണിത്തുറയിലെ ബാങ്കിലുള്ള ലോക്കറും ഇളയ മകളുടെ പേരില്‍ വെണ്ണലയിലെ ബാങ്കിലുള്ള ലോക്കറും ഇന്നു പരിശോധിച്ചേക്കും. ബാബുവിന്റെയും മക്കളുടെയും വീടുകളിലും ബെനാമികള്‍ എന്നു സംശയിക്കപ്പെടുന്നവരുടെ വീടുകളിലും നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത 246 രേഖകള്‍ ഇന്നലെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























