ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോളില്ലെന്ന മോട്ടോര്‍വാഹനവകുപ്പിന്റെ ഉത്തരവ് പൂര്‍ണമായും പിന്‍വലിച്ചു

ടോമിന്‍ ജെ. തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്നപ്പോള്‍ പുറത്തിറക്കിയ ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോളില്ലെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവ് പൂര്‍ണമായും പിന്‍വലിച്ചതായി മന്ത്രി എ.കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗതാഗത നിയമലംഘനത്തുള്ള ശിക്ഷയെന്ന നിലയിലാണ് പെട്രോള്‍ നിയന്ത്രണ നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇത് ശരിയായ രീതിയല്ല. ഹെല്‍മറ്റ് ധരിപ്പിക്കേണ്ടതും നിയമം പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കേണ്ടതും പെട്രോള്‍ പമ്പിലെ ജീവനക്കാരല്ല. അങ്ങനെ വേണമെങ്കില്‍ നിയമഭേദഗതി നടത്തേണ്ടിവരും.
പ്രധാന നഗരങ്ങളിലെ ക്യാമറകള്‍ വഴി കണ്ടത്തെുന്ന നിയമലംഘകരെ വിളിച്ചുവരുത്തി കൗണ്‍സിലിംഗിന് വിധേയമാക്കും. തുടര്‍ന്നും കുറ്റം ചെയ്യുന്നവര്‍ക്കെതിരെയാണ് നടപടികളുണ്ടാവുക.
https://www.facebook.com/Malayalivartha