അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ 9 ന്

ഇരുപത്തൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ 9 മുതല്‍ 16 വരെ നടക്കും. 'നാനാത്വത്തില്‍ ഏകത്വം' എന്നതാണ് ഈ വര്‍ഷത്തെ മേളയുടെ പ്രധാന പ്രമേയം. മേളയ്ക്കുവേണ്ട എല്ലാ ഒരുക്കങ്ങളും നേരത്തെ തുടങ്ങിയതായി ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കമല്‍ അറിയിച്ചു.
വിവിധ ഭാഷകളിലായി 200 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിക്കപ്പെടുന്നത്. മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങളാണുള്ളത്. ഇതില്‍ 10 അന്താരാഷ്ട്ര ചിത്രങ്ങളും രണ്ട് ഇന്ത്യന്‍ ചിത്രങ്ങളും രണ്ട് മലയാള ചിത്രങ്ങളും ഉള്‍പ്പെടും. ഒന്‍പത് തിയറ്ററുകളിലായാണ് മേള സംഘടിപ്പിക്കുന്നത്.
മേളയില്‍ പങ്കെടുക്കുന്നതിനുള്ള പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ നവംബര്‍ 5ന് ആരംഭിക്കും.അവസാന തീയതി 25 ആണ് . 500 രൂപയാണ് ഫീസ്. വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപയാണ്. നവംബര്‍ 25 ന് ശേഷം രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ 700 രൂപ ഈടാക്കും. ഡെലിഗേറ്റുകളുടെ എണ്ണം 15000 ആയി നിജപ്പെടുത്തിയിട്ടുണ്ട്.
501 അംഗങ്ങളുള്ള കമ്മിറ്റിയാണ് ഇത്തവണത്തെ ചലചിത്രമേള നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് മേളയുടെ രക്ഷാധികാരി.
https://www.facebook.com/Malayalivartha