കുരുക്ക് മുറുക്കി ജേക്കബ് തോമസ്, അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ബാബുവിന്റെ ഭാര്യയെയും സഹോദരനെയും വിജിലന്‍സ് ചോദ്യം ചെയ്തു

മന്ത്രി കെ ബാബുവിന്റെ ഭാര്യ ഗീതയേയും സഹോദരന്‍ ജോഷിയേയും വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സ് പരിശോധനയ്ക്ക് മുന്നോടിയായി ഗീത ലോക്കറില്‍ നിന്നു സ്വര്‍ണം മാറ്റിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണ സംഘം ഗീതയില്‍ നിന്നു ചോദിച്ചറിഞ്ഞു. വിജിലന്‍സ് പരിശോധനയില്‍ ഗീതയുടെ ലോക്കറുകള്‍ ശൂന്യമായിരുന്നു. അതേസമയം ഗീത ലോക്കര്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിജിലന്‍സിനു ലഭിച്ചിരുന്നു. ഗീത മൂന്നു തവണ ബാങ്കിലെത്തിയതിന്റെ ദൃശ്യങ്ങളാണ് വിജിലന്‍സിനു ലഭിച്ചത്.
അനധികൃത സ്വത്തു സമ്പാദന കേസില്‍ ബാബുവിന്റെ സഹോദരനും എല്‍ഐസിയില്‍ ഡെവലപ്‌മെന്റ് ഓഫീസറുമായ ജോഷിയിലേക്കും അന്വേഷണം നീളുന്നതായാണ് സൂചന. ജോഷിയേയും വിജിലന്‍സ് സംഘം ചോദ്യം ചെയ്തു. ബാബു അനധികൃതമായി സമ്പാദിച്ച സ്വത്ത് ജോഷിയുടെ പേരിലേക്ക് മാറ്റിയിട്ടുണ്ട് എന്ന സംശയമാണ് വിജിലന്‍സിനുള്ളത്.
എന്നാല്‍ കെ ബാബുവിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസുകാര്‍ ഒരുമിച്ചതിന് പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കുരുക്ക് മുറുക്കി. ഇതുവരെ വിഷയത്തില്‍ മൗനം തുടര്‍ന്ന് കെപിപിസി പ്രസിഡന്റിനെയും ഒതുക്കി അദ്ദേഹത്തെ കൊണ്ട് ബാബുവിന് നിര്‍ബന്ധിത പിന്തുണ നേടിക്കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കെ ബാബുവിന്റെ ഭാര്യ ഗീതയെയും സഹോദരന്‍ ജോഷിയെയും വിജിലന്‍സ് സംഘം ചോദ്യം ചെയ്തത്. ഗീതയെ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്‌തെന്നാണ് സൂചന.
കേസില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ബാബുവിന്റെ ഭാര്യ ബാങ്ക് ലോക്കറില്‍നിന്ന് സാധനങ്ങള്‍ മാറ്റുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. ഇത് ആസൂത്രതിമായിട്ടാണെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം. ഇതനുസരിച്ചാണ് സിസി ടി വി ദൃശ്യങ്ങള്‍ വിജിലന്‍സ് പരിശോധിച്ചത്. എസ്ബിറ്റി തൃപ്പൂണിത്തുറ ശാഖയിലെ ലോക്കറില്‍നിന്ന് ഗീത സാധനങ്ങള്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് വിജിലന്‍സ് കണ്ടെടുത്തത്. ഇതിന്റെ വിശദാംശങ്ങളാണ് അന്വേഷണസംഘം ചോദിച്ചറിഞ്ഞത്.
ബാബുവിന്റെ സഹോദരന്‍ ജോഷിയിലേക്കും അന്വേഷണം നീളുന്നതായാണ് വിവരങ്ങള്‍. ബാബു അനധികൃതമായി സമ്പാദിച്ച സ്വത്ത് ജോഷിയുടെ പേരിലേക്ക് മാറ്റിയിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്തത്. എല്‍ഐസിയില്‍ ഡെവലപ്‌മെന്റ് ഓഫീസറാണ് ജോഷി. നേരത്തെ ബാര്‍കോഴക്കേസില്‍ സര്‍ക്കാര്‍ രാഷ്ട്രീയമായി പകപോക്കുകയാണെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജേക്കബ് തോമസും രംഗത്തെത്തിയിരുന്നു.
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടും അനധികൃത സ്വത്തുസമ്പാദനക്കേസുകളിലും കെ.ബാബുവിനെതിരെയുള്ള തെളിവുകള്‍ കൃത്യസമയത്ത് കോടതിയില്‍ ഹാജരാക്കുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച തെളിവുകളും വിവരങ്ങളും മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം വിജിലന്‍സിനില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
https://www.facebook.com/Malayalivartha