നിയമസഭയില്‍ കുത്തിയിരുപ്പ് മുതല്‍ ഇറങ്ങിപ്പോക്ക് വരെ, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ സമ്മേളനം സതംഭിച്ചു, ഫീസ് വര്‍ദ്ധിപ്പിച്ചുള്ള സീറ്റു വര്‍ദ്ധനവിനെതിരെ ശക്തമായ പ്രതിഷേധം, മാണിയും കേരളാ കോണ്‍ഗ്രസ്സ് ഘടകവും സഭാനടപടികള്‍ ബഹിഷ്‌കരിച്ചു

സ്വാശ്രയ മാനേജ്‌മെന്റ് കരാറുകളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളക്കു ശേഷം വി എസ ശിവകുമാറാണ് അടിയന്തിര പ്രമേയമായി സ്വാശ്രയ കരാര്‍ പ്രശ്‌നം അവതരിപ്പിച്ചത്. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ സീറ്റു വര്‍ധിപ്പിച്ചത്തിന്റെ പിന്നില്‍ തീവെട്ടിക്കൊള്ളയാണെന്നും , ഫീസ് വര്‍ദ്ധനവ് മൂലം സര്‍ക്കാര്‍ മാനേജ്‌മെന്റുകളെ സഹായിക്കുകയാണെന്നും ആരോപിച്ച പ്രതിപക്ഷം സഭാ നടപടികള്‍ നിര്‍ത്തിവച്ച് വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി കുത്തിയിരുന്നു പ്രതിഷേധിച്ചു. മെറിറ്റ് സീറ്റില്‍ 1.85 ലക്ഷമായിരുന്നത് 2.50 ലക്ഷമായി ഉയര്‍ത്തി. മാനേജ്മെന്റ് സീറ്റിലും എന്‍.ആര്‍.ഐ സീറ്റിലും സമാനമായി ഫീസ് കുത്തനേ കൂട്ടി. ഇത്തരത്തിലുള്ള ഫീസ് വര്‍ദ്ധനവിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ദുരിതത്തിലായെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
അതെ സമയം സ്വാശ്രയ മാനേജ്‌മെന്റ് കരാറിലൂടെ നേട്ടമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ സഭയില്‍ പറഞ്ഞു. 120 സീറ്റുകള്‍ കൂടി ബിപിഎല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു. മെറിറ്റ് സീറ്റുകള്‍ 850 ആയിരുന്നത് 1150 ആയി വര്‍ധിച്ചു. കരാറില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും തൃപ്തരാണെന്നും തൃപ്തിയില്ലാത്തത് പ്രതിപക്ഷത്തിനു മാത്രമാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. സ്വാശ്രയ പ്രശ്‌നത്തില്‍ വി.എസ്.ശിവകുമാര്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിനും ആരോഗ്യമന്ത്രി ഇതേ മറുപടി ആവര്‍ത്തിച്ചു.
ഫീസ് വര്‍ധിപ്പിച്ചതില്‍ വിദ്യാര്‍ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ ഒരു ബുദ്ധിമുട്ടുമില്ലെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നല്‍കിയ ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഭരണപക്ഷത്തെ ആരുടെയും മക്കള്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പഠിക്കുന്നില്ല. എന്നാല്‍ പ്രതിപക്ഷത്തെ ചിലരുടെ. മക്കള്‍ ഫീസില്ലാതെ ഇത്തരം കോളജുകളില്‍ പഠിക്കുന്നുണ്ട്. പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാന്‍ നടത്തിയ ഈ പരാമര്‍ശം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഏറ്റുപിടിച്ചു. അങ്ങനെയുണ്ടെങ്കില്‍ അവരുടെ പേര് വിവരം സഭയില്‍ തുറന്നുപറയണം. അല്ലാത്ത പക്ഷം പരാമര്‍ശം പിന്‍വലിക്കണമെന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
യുഡിഎഫ് വിട്ട് പ്രത്യേക ബ്ലോക്കായി ഇരുന്ന കെ.എം.മാണിയും കേരള കോണ്‍ഗ്രസും സഭയില്‍നിന്നു ഇറങ്ങിപ്പോയി. തുടര്‍ന്ന് സഭ മുക്കാല്‍ മണിക്കൂറോളം നിര്‍ത്തിവച്ചു. സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസുകാരുമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒടുവില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പിന്മേല്‍ സഭാനടപടികള്‍ വീണ്ടും തുടങ്ങി. സഭ നടത്തിക്കൊണ്ടുപോകാന്‍ പ്രതിപക്ഷം സഹകരിക്കണമെന്നും നീറ്റ് മെറിറ്റ് അട്ടിമറിക്കുന്നത് ആരായാലും കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
100 ശതമാനം സീറ്റിലും സര്‍ക്കാര്‍ പ്രവേശനം നടത്തുമെന്ന അവകാശവാദവുമായി ഭരണത്തിലേറിയവര്‍ ഹൈക്കോടതിയില്‍ സ്വാശ്രയ കേസില്‍ തോറ്റുകൊടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഫീസ് കുത്തനേ കൂട്ടാനാണെങ്കില്‍ യു.ഡി.എഫ് സര്‍ക്കാരിനും അത് വഴി മെറിറ്റ് സീറ്റുകള്‍ വര്ധിപ്പിക്കാമായിരുന്നു എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പരിയാരം മെഡിക്കല്‍ കോളജിലാണ് ഏറ്റവും കൂടുതല്‍ ഫീസ് വര്‍ധനയുണ്ടായിരിക്കുന്നതെന്നും എന്തുകൊണ്ടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാതിരുന്നതെന്നും ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷ നേതാവിന്റെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഈ സമയം പ്രത്യേക ബ്ലോക്കായിരിക്കുന്ന കെ.എം മാണി സഭയില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു.
https://www.facebook.com/Malayalivartha