കൊലപാതകത്തിനു പരിശീലനം നല്‍കുന്ന സംഘടനകള്‍ കേരളത്തിലുണ്ടെന്നു മുഖ്യമന്ത്രി

കൊലപാതകത്തിന് പരിശീലനം നല്‍കുന്ന സംഘടനകള്‍ കേരളത്തിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇത്തരം സംഘടനകള്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും കേരളത്തിലുണ്ട്. അതുകൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം വിളിച്ച് ചര്‍ച്ച നടത്തിയാല്‍ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനാവില്ലെന്നും അക്രമികള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാദാപുരം കൊലപാതകത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ കൊലപാതകത്തില്‍ രാജ്യത്ത് കേരളം പതിനേഴാം സ്ഥാനത്താണ്. ഈ വര്‍ഷം 334 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള മുസ്‌ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha