വിഎസ് പിടിമുറുക്കി ഒരു വശത്ത്: ഐഎഎസ് ഉദ്യോഗസ്ഥരുടെ കോക്കസ് മറുവശത്ത്; ജേക്കബ് തോമസ് തെറിച്ചേക്കും

നിയമസഭാ സമ്മേളനം അവസാനിക്കുന്നതിനു മുമ്പ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാത്ത് നിന്നും നീക്കാന്‍ സമ്മര്‍ദ്ദമേറുന്നു. ജേക്കബ് തോമസിനെ നീക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം. ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് മുഖേനയാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരിക്കുന്നത്. കെ എസ് ആര്‍.ടിസി പോലുള്ള ഏതെങ്കിലും പൊതു മേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് അദ്ദേഹത്തെ നീയമിക്കാനാണ് സാധ്യത.
കടുത്ത പരാതികളാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ നല്‍കിയിരിക്കുന്നത്. പരാതിയില്‍മേല്‍ സര്‍ക്കാര്‍ ജേക്കബിനെ നീക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നുവെന്നാണ അണിയറ വാര്‍ത്ത. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ജേക്കബിനെ നീക്കുന്ന കാര്യം സഭയില്‍ ഒച്ചപ്പാടുണ്ടാക്കുമോ എന്ന കാര്യത്തില്‍ സര്‍ക്കാരിനു സംശയമുണ്ടായിരുന്നു. എന്നാല്‍ കെ ബാബുവിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്ന ജേക്കബിനെ പ്രതിപക്ഷ ബഞ്ചില്‍ ആരും അനുകൂലിക്കാനിടയില്ല. കെ എം മാണി ഒരിക്കലും ജേക്കബിനുവേണ്ടി രംഗത്തെത്തില്ല, അതേ സമയം സഭയിലെ മറ്റൊരു പ്രതിപക്ഷ അംഗമായ ഒ രാജഗോപാല്‍ ചിലപ്പോള്‍ ജേക്കബ് തോമസിനുവേണ്ടി രംഗത്തെത്തിയേക്കും. അതാരും കാര്യമാക്കുന്നുമില്ല.
ഐഎ എസുകാര്‍ക്കെതിരെ വാളെടുത്തതാണ് ജേക്കബ് തോമസിന് വിനയായി തീര്‍ന്നത്. മുന്‍ വ്യവസായ സെക്രട്ടറി പിഎച്ച് കുര്യനെ മലബാര്‍ സിമന്റ്‌സ് കേസില്‍ പ്രതിയാക്കാന്‍ ജേക്കബ് തോമസ് ആലോചിക്കുന്നുണ്ട്. വിജിലന്‍സ് പ്രതികാരം ചെയ്യുന്നു എന്ന പരാതിയിലുമാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്. അദ്ദേഹം പച്ചക്കൊടി കാണിച്ചതോടെയാണ് ജേക്കബിനെ നീക്കുമെന്ന് ഉറപ്പായത്.
കെ എം മാണിയുടെയും കെ ബാബുവിന്റേയും കാര്യത്തില്‍ ജേക്കബ് തോമസിന്റേത് പ്രതികാരനടപടിയാണെന്ന വിലയിരുത്തല്‍ തന്നെയാണ് ഇരുപക്ഷത്തിനും. ഇത്തരം വ്യക്തികള്‍ അപകടം ചെയ്യുമെന്ന് മുഖ്യമന്ത്രിക്കറിയാം. ജേക്കബിനെ തുടരാന്‍ അനുവദിച്ചാല്‍ പ്രമുഖരായ പല ഉദ്യോഗസ്ഥരും കേരളം വിടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ചീഫ് സെക്രട്ടറിക്കുള്ളത്.
രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും പാല് എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ ചെന്നെത്തുകയാണ.്
മലബാര്‍ സിമന്റ്‌സ് കേസില്‍ ജേക്കബ് തോമസിന്റെ ഇടപെടല്‍ ഇടതിനും ഒട്ടും ദഹിച്ചിട്ടില്ല. സ്വന്തം സര്‍ക്കാര്‍ ഇരിക്കുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് രക്ഷയില്ലേയെന്നാണ് അവരുടെ ചോദ്യം. ആ ചക്കരക്കുടത്തില്‍ എല്ലാവരും കൈയിട്ടതാണ് കാരണം. ജേക്കബ് തോമസിനെ എങ്ങനെ മാറ്റുമെന്ന കാര്യം ഇടതിലെ ചിലര്‍ ആലോചിക്കുമ്പോഴാണ് പിണറായിക്ക് മുമ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ പരാതി വന്നത്. ഇതോടെ അവര്‍ക്കും കാര്യങ്ങള്‍ എളുപ്പമായി. പിന്നെ വ്യാപകമായി വലതിനെ പിണക്കാന്‍ പിണറായിക്കും താത്പര്യമില്ല. ഇമേജാണ് എല്ലാവരുടെയും ലക്ഷ്യം. അതാവശ്യത്തിനായി എന്ന് പിണറായിക്കറിയാം. ക്ഷേമ പെന്‍ഷന്‍ എല്ലാവരുടേയും വീട്ടില്‍ ഒന്നും എത്തിയിട്ടില്ല. സര്‍ക്കാരിനും അതറിയാം. വലിയ പരിക്കില്ലാതെ ഭരിക്കുക അതാണ് മുഖ്യന്റെ ലക്ഷ്യം. അതാണ് കുഞ്ഞാലിക്കുട്ടിയെയും മറ്റും തൊട്ട് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കാത്തത്. ഫലത്തില്‍ എല്ലാവിഷയത്തിലും സര്‍ക്കാരിനോട് കടുത്ത അതൃപ്തി വിഎസിനാണ് ഉള്ളത്. ഇന്നതദ്ദേഹം സ്പീക്കറിനെക്കണ്ടറിയിക്കുകയും ചെയ്തു.
ഭരണപരിഷ്‌കാര കമ്മീഷന് സെക്രട്ടറിയേറ്റില്‍ ഓഫീസില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് അതൃപ്തി രേഖപ്പെടുത്തി വിഎസ് സ്പീക്കര്‍ക്ക് കത്ത് അയച്ചു. നിയമസഭയില്‍ വിശ്രമിക്കാന്‍ സൗകര്യമില്ല, ക്യാബിനറ്റ് പദവി ഉണ്ടായിട്ടും പ്രത്യേകം മുറിയോ പദവിയോ നല്‍കുന്നില്ല, മുതിര്‍ന്ന അംഗമായിട്ടും ആ പരിഗണന കിട്ടുന്നില്ല എന്നിങ്ങനെയുളള പരാതികള്‍ ഉന്നയിച്ചാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് വിഎസ് കത്ത് കൈമാറിയത്. ഇക്കാര്യങ്ങളൊക്കെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടികളൊന്നും കൈക്കൊള്ളുന്നില്ലെന്നും കത്തില്‍ വിഎസ് വ്യക്തമാക്കുന്നു.
ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്റെ ഓഫിസിന് മാറ്റമില്ലെന്ന് ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫിസ് ഐഎംജിയില്‍ തന്നെ പ്രവര്‍ത്തിക്കും. കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞെന്നും ഇതുവരെ പ്രവര്‍ത്തനച്ചെലവ് കണക്കാക്കിയിട്ടില്ലെന്നും അദ്ദേഹം രേഖാമൂലം സഭയില്‍ മറുപടി നല്‍കി. പിണറായി ഭയക്കുന്നതും വിഎസിനെയാണ്. വെള്ളാപ്പള്ളിയോട് നേരിട്ട് എതിര്‍പ്പ് കാണിക്കുന്നില്ലന്നേ ഉള്ളൂ. വെള്ളാപ്പള്ളി പണ്ടേ പിണറായിയുടെ കാലില്‍ വീണ് മാപ്പ് പറഞ്ഞതാണ് എല്ലാത്തിനും. ഈ വിവരം വിഎസിനറിയാം, എങ്കിലും വിഎസ് വിടാന്‍ ഭാവമില്ല. അതാണ് കേസില്‍ കക്ഷിചേരാന്‍ അതുമതി തേടിയത്. ഫലത്തില്‍ ജേക്കബ് തോമസിനെ വെച്ച് പിണറായി എല്ലാശത്രുക്കളെയും മുട്ടു കുത്തിച്ചു. എന്തും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. ഇനി പിണറായിക്ക് മുമ്പിലുള്ളത് മാധ്യമങ്ങളുടെയും പൊതു ജനങ്ങളുടെയും പ്രതികരണങ്ങള്‍ മാത്രമാണ്. ജേക്കബിനെ മാറ്റുന്നതോടെ സര്‍ക്കാരിന്റെ ഇമേജ് തീരുമോ എന്ന ആലോചനയിലാണ് പിണറായി. അതാണ് അദ്ദേഹത്തെ കുഴക്കുന്നത്. അങ്ങനെയാണെങ്കില്‍ ജേക്കബിന് ഇതിവും നല്ലൊരു തസ്തിക നല്‍കേണ്ടി വരും. എങ്കിലും കാര്യങ്ങള്‍ അധികം താമസിക്കില്ലെന്നാണ് സൂചന.
https://www.facebook.com/Malayalivartha