വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രം; വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന് നോര്‍ക്ക

കുവൈത്തിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ടെന്നു കാണിച്ചുള്ള വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നു നോര്‍ക്ക. വന്‍തുക വാങ്ങി ബംഗളൂരുവിലെ സ്വകാര്യ ഏജന്‍സി നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് നടത്തുന്നതായി പരാതികള്‍ ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഡോ. ഉഷ ടൈറ്റസ് ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
കുവൈത്ത് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കി കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും സ്വകാര്യ ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റ് രംഗത്തു ഇപ്പോഴും സജീവമാണെന്നാണ് നോര്‍ക്കയുടെ മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്. ബംഗളുരു ആസ്ഥാനമായുള്ള സ്വകാര്യ ഏജന്‍സി കുവൈത്ത് കമ്പനിയിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ടെന്നു കാണിച്ചു നല്‍കിയ പരസ്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇത്തരം പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി നോര്‍ക്ക രംഗത്തെത്തിയത്.
കുവൈത്ത് കമ്പനിയിലേക്ക് 50 നഴ്‌സുമാരെ ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ ഇമൈഗ്രേറ്റ് സംവിധാനം വഴി ലഭിച്ചിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളെയാണ് സെലക്ഷന്‍ ഇന്റര്‍വ്യൂവിനു പരിഗണിക്കുക . ഇതിന്റെ നടപടിക്രമങ്ങള്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നേയുള്ളൂ. സ്വകാര്യ ഏജന്‍സികള്‍ അനധികൃതമായി നടത്തുന്ന നിയമന ഇന്റര്‍വ്യൂ സംബന്ധിച്ച വിവരങ്ങള്‍ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും നോര്‍ക്ക അധികൃതര്‍ നിര്‍ദേശിച്ചു . വിദേശങ്ങളിലേക്കുള്ള നഴ്‌സിങ് നിയമനത്തിനായി സ്വകാര്യ ഏജന്‍സികള്‍ വന്‍തുക കൈക്കൂലി ഈടാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നു കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികളില്‍ പരിമിതപ്പെടുത്തിക്കൊണ്ടു കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത് .
https://www.facebook.com/Malayalivartha