അദ്ദേഹം മാന്യനാ എനിക്കതത്ര ഇഷ്ടമല്ല...ധനസെക്രട്ടറിയെ കുരുക്കിയത് ഐഎന്‍.റ്റിയുസി ചന്ദ്രശേഖരന്‍

ധനസെക്രട്ടറി കെ എം എബ്രഹാമിനെതിരെ വരവില്‍ കവിഞ് സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് വന്നതിനു പിന്നില്‍ ഐഎന്‍ റ്റിയുസി. സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍. സത്യസന്ധനായ ഉദ്യോഗസ്ഥനായ എബ്രഹാമിനെ കേസില്‍ കുരുക്കാന്‍ എറെനാളായി ശ്രമിക്കുകയായിരുന്നു ചന്ദ്രശേഖരന്‍. എന്നാല്‍ ചന്ദ്രശേഖരന്‍ ഇതേ വരെയും രംഗത്തെത്തിയിട്ടില്ല. അദ്ദേഹത്തിനു വേണ്ടി മറ്റൊരാളാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.
തന്റെ രാഷ്ട്രീയഭാവി തകര്‍ത്ത്ത് കെ എം എബ്രഹാമാണെന്നാണ് ചന്ദ്രശേഖരന്റെ പരാതി. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനാണ് കെ ചന്ദ്രശേഖരന്‍. കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാനായിരിക്കെ ചന്ദ്രശേഖരന്‍ കോടികള്‍ വെട്ടിച്ചതായി ആരോപണ ഉയര്‍ന്നിരുന്നു. കെ എം എബ്രഹാം പ്രമുഖ പൊതുമേഖലസ്ഥാപനമായ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ സന്ദര്‍ശിച്ച് നടത്തിയ പരിശോധനയില്‍ അഴിമതി പിടിക്കപ്പെട്ടത്. ഇതിനുപിന്നില്‍ ഉമ്മന്‍ചാണ്ടിയുണ്ടെന്നാണ് ചന്ദ്രശേഖരന്‍ സംശയിക്കുന്നത്. ഉമ്മന്‍ചാണ്ടിയുമായി ആത്മബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് കെ എം എബ്രഹാമെന്ന് ചന്ദ്രശേഖരന്‍ സംശയിക്കുന്നു.
വരവില്‍ കവിഞ്ഞ സ്വത്ത് കെ എം എബ്രഹാം സമ്പാദിച്ചെന്ന ആരോപണം, വസ്തുതകള്‍ക്ക് നിരക്കുന്നതല്ല അങ്ങനെയാണെങ്കില്‍ അത് നേരത്തെ കണ്ടു പിടിക്കപ്പെടുമായിരുന്നു. കര്‍ക്കശക്കാരണാണ് കെ എം എബ്രഹാം രാഷ്ട്രീയകാര്‍ക്കുമുമ്പില്‍ വഴങ്ങുന്ന സ്വഭാവക്കാരനല്ല അതാണ് അദ്ദേഹത്തിന്റെ ഏക ദോഷം.
പിണറായിയും തോമസ് ഐസക്കും എബ്രഹാമിന് പിന്തുണ പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ സുഗമമായിരിക്കുകയാണ് ജേക്കബ് തോമസിന്റെ ഭാഗത്തു നിന്നും പ്രകോപനപരമായ നീക്കങ്ങള്‍ ഉണ്ടാകുമോ എന്ന സംശയം മാത്രമാണ് ബാക്കി. എബ്രഹാം സര്‍ക്കാരിനു തല്പരനായതിനാല്‍ അതിനുള്ള സാധ്യത കുറവാണ്.
കെ ചന്ദ്രശേഖരന്‍ തനിക്കെതിരെ നീങ്ങുമെന്ന് ഉറപ്പായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ എല്ലാ നീക്കങ്ങളും കെ എം എബ്രഹാം സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ തനിക്ക് ഭയപ്പെടാനൊന്നുമില്ലെന്ന് കെ എം എബ്രഹാം വിശ്വസിക്കുന്നു.
കാട്ടുകളളന്‍മാരുടെ നാടാണ് കേരളം. സത്യസന്ധതക്ക് ഈ നാട്ടില്‍ വിലയില്ല. കള്ളത്തരത്തിന് കൂട്ടുനിന്നില്ലെങ്കില്‍ നിങ്ങളെ അവര്‍ പെരുംങ്കള്ളനാക്കും. രാജ്യത്തെ തന്നെ നട്ടെല്ലുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് കെഎം എബ്രഹാം. ആരുടേയും വാക്ക് കേള്‍ക്കാതെ അഴിമതിക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥന്‍. സഹാറ നീട്ടിയ കോടികള്‍ പോലും വേണ്ടെന്ന് പറഞ്ഞ് നീതി നടപ്പാക്കിയ ഉദ്യോഗസ്ഥന്‍. പക്ഷേ ഈ സത്യസന്ധതയ്ക്ക് കേരളത്തില്‍ കാര്യമില്ല. അങ്ങനെ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരില്‍ ഒരാളായ ധനവകുപ്പ് അഡി. ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം രാജിക്കത്ത് നല്‍കി. തനിക്കെതിരേയുള്ള പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി പ്രാഥമികാന്വേഷണം നടത്താന്‍ ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹം ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെ നേരില്‍കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചത്. എന്നാല്‍, താന്‍ തലസ്ഥാനത്തെത്തിയശേഷമേ രാജിക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളാവൂവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പരിഗണിക്കണമെന്നു കെ.എം. ഏബ്രഹാമിനോട് ചീഫ് സെക്രട്ടറി ഉപദേശിച്ചിട്ടുണ്ട്. പിന്നീട് മുഖ്യന്‍ സ്ഥലത്തെത്തിയശേഷം നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് അദ്ദേഹം നിലപാട് മയപ്പെടുത്തുകയായിരുന്നു.
സഹാറ ഗ്രൂപ്പ് തലവന്‍ സുബ്രതോ റോയിയെ ജയിലിലാക്കിയ കെ എം എബ്രഹാമിന്റെ നീക്കങ്ങളാണ് കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി പുറത്തു കൊണ്ടുവന്നത്. അന്ന് മുതല്‍ കേരളത്തിലെ ചിലരുടെ കണ്ണിലെ കരടായി എബ്രഹാം. ഇത് തന്നെയാണ് പുതിയ വിജിലന്‍സ് അന്വേഷണമെന്ന ഗൂഢാലോചനയിലേക്ക് കാര്യങ്ങളെത്തിച്ചത്. അഴിമതിയുടെ നിഴലില്‍ കഴിയാന്‍ എബ്രഹാമിന് താല്‍പ്പര്യമില്ല. ഈ സാഹചര്യത്തിലാണ് രാജി. തൊഴില്‍ പരമായ സത്യസന്ധതയ്ക്ക് പേര് കേട്ടയാളാണ് കെഎം എബ്രഹാം എന്ന ഐ എ എസ് ഓഫീസര്‍. എബ്രഹാം മുംബൈ സെബിയില്‍ മെമ്പറായിരുന്നപ്പോഴാണ് സഹാറ ഗ്രൂപ്പിന്റെ തട്ടിപ്പ് കണ്ടെത്തിയതും സുബ്രതോ റായി ജയിലിലായതും. രണ്ടു സഹാറ ഗ്രൂപ് കമ്പനിക്കെതിരെ എബ്രഹാം കൊണ്ടുവന്ന തെളിവുകള്‍ സെക്യൂരിറ്റീസ് അപ്പലേറ്റ്റ്റ് ട്രിബ്യൂണലിനോ സുപ്രീം കോടതിക്കോ തള്ളിക്കളയാന്‍ സാധിക്കാത്ത വിധം ശക്തമായിരുന്നു. 2011 ജൂണ്‍ 23നു സഹാറ ഇന്ത്യ റിയല്‍ എസ്‌റ്റേറ്റ് കോര്‍പ്പറേഷനും സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനും എതിരെ എബ്രഹാം പുറപ്പെടുവിച്ച ഉത്തരവാണ് സുബ്രതോ റോയിയുടെ പതനത്തിലേക്ക് നയിച്ചത്.
അത്തരത്തിലൊരു ഉദ്യോഗസ്ഥനെയാണ് കേരളത്തില്‍ അഴിമതിയില്‍ കുടുക്കിയത്. അധികാര ദുര്‍വിനിയോഗവും അഴിമതിയും ആരോപിച്ചാണ് ഏബ്രഹാമിനെതിരേ വിജിലന്‍സ് കോടതിയെ സമീപിച്ചത്. അവിഹിത മാര്‍ഗങ്ങളിലൂടെ കോടികളുടെ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. തിരുവനന്തപുരം, കൊല്ലം, മുംബൈ എന്നിവിടങ്ങളില്‍ വീടും ഫഌറ്റും സ്വത്തും ഉണ്ടെന്നാണു പരാതി. ഏബ്രഹാം ഇതേക്കുറിച്ച് കത്തില്‍ വിശദീകരിച്ചത് ഇങ്ങനെ: തിരുവനന്തപുരത്ത് വായ്പയെടുത്ത് വീടുവയ്ക്കുകയായിരുന്നു. കോളജ് പ്രഫസര്‍മാരായ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന തനിക്ക് അവരുടെ പെന്‍ഷനും രണ്ടുലക്ഷത്തോളം രൂപയുടെ തന്റെ പ്രതിമാസ ശമ്പളവും വരുമാനമായുണ്ട്. വിദേശത്തുള്ള ഡോക്ടര്‍മാരായ സഹോദരങ്ങളുടെ വീടാണ് കൊല്ലത്തുള്ളത്. ഈ മൂന്നുനില കെട്ടിടം തന്റെ പേരിലുള്ളതല്ല. പവര്‍ ഓഫ് അറ്റോണി മാത്രമാണു സഹോദരങ്ങള്‍ തനിക്ക് നല്‍കിയിട്ടുള്ളത്.
സെബിയില്‍ ജോലിയുണ്ടായിരുന്ന കാലത്താണു മുംബൈയില്‍ ഫഌറ്റ് വാങ്ങിയത്. ഇതിനു ലഭിച്ച വായ്പയില്‍ 75 ലക്ഷം രൂപ ഇനിയും തിരിച്ചടയ്ക്കാനുണ്ട്. പെന്‍ഷന്‍ പറ്റുമ്പോള്‍ ലഭിക്കുന്ന രണ്ടരക്കോടി രൂപ ഉപയോഗിച്ച് ഈ കടമെല്ലാം തീര്‍ക്കാന്‍ കഴിയും. സ്ഥിതി ഇതായിരിക്കെ തനിക്കെതിരേ ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് ചിലര്‍ നടത്തുന്ന ശ്രമങ്ങളാണു വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിക്കുപിന്നിലുള്ളത്. കൊല്ലത്തെ ഒരു കോണ്‍ഗ്രസ് നേതാവാണു ഇതിനു ചുക്കാന്‍ പിടിക്കുന്നത്. ഇദ്ദേഹം തലസ്ഥാനത്തെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ച് തനിക്കെതിരേ ഗൂഢാലോചന നടത്തിയതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായ പരാതിയെന്നു വിശ്വസിക്കുന്നതായി ഡോ. ഏബ്രഹാം പറഞ്ഞു. ഈ സാഹചര്യത്തിലാണ് രാജിവയ്ക്കുന്നതെന്നാണ് നിലപാട്.
സെബിയില്‍ ആയിരിക്കെ വളരെ യാദൃശ്ചികമായാണ് എബ്രഹാം സഹാറയുടെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടത്തിയത്. ഒരു ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ ഓഹരി മൂല്യം ഉയര്‍ത്താന്‍ വേണ്ടി റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ സഹാറ ്രൈപം സിറ്റി ലിമിറ്റഡ് ഡ്രാഫ്റ്റ് റെഡ് ഹേറിങ് പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചപ്പോഴാണ് ഈ തെളിവുകള്‍ പുറത്തു വന്നത്. സെബിയുടെ അനുമതി ഇല്ലാതെ 'പൂര്‍ണമായും മാറ്റാവുന്ന കടപ്പത്രങ്ങള്‍' വഴി പൊതു ജനങ്ങളില്‍ നിന്നു വന്‍തോതില്‍ല്‍ പണം സമാഹരിക്കുന്ന ഈ രണ്ടു അസോസിയേറ്റ് കമ്പനികളുടെ മുഴുവന്‍ വിശദാംശങ്ങളും അവര്‍ ഈ അപേക്ഷയില്‍ വെളിപ്പെടുത്തിയിരുന്നു. സഹാറ കേസില്‍ അവസാനമായി നല്കിയ ഉത്തരവ് എബ്രാഹാമിന്റെ ധൈര്യത്തിനും തൊഴില്‍ നൈപുണ്യത്തിനും മികച്ച സാക്ഷ്യപത്രമാണ്. കടപ്പത്രം അവരുടെ സ്വകാര്യ നടപടി മാത്രമാണെന്ന സഹാറയുടെ വാദം അവര്‍ തന്നെ നല്കിയ രേഖകളിലൂടെ വെളിപ്പെടുന്ന, ലക്ഷക്കണക്കിനു ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന തെളിവിലൂടെ വളരെ ഫലപ്രദമായി എബ്രഹാം തകര്‍ക്കുന്നുണ്ട്.
കേരളത്തില്‍ കശുവണ്ടി വികസന കോര്‍പറേഷനില്‍ കോടികളുടെ ക്രമക്കേടാണ് വിവിധ അന്വേഷണങ്ങളില്‍ എബ്രഹാം കണ്ടെത്തിയത്. ഇതും സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തി. ഇതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ വിജിലന്‍സ് കേസ്.
https://www.facebook.com/Malayalivartha

























