മുഖ്യന്‍ കബാലികളിക്കുന്നെന്ന് കണ്ണൂര്‍ ലോബി; അങ്ങനെങ്കില്‍ കോടിയേരിയെ യെന്തിരനാക്കും: പിണറായിയെ മറിച്ചിട്ട് അച്ഛനെ മുഖ്യനാക്കാന്‍ ദുബായിലിരുന്ന് അണിയറക്കളികളുമായി ബിനീഷ് കോടിയേരിയും സംഘവും

പിണറായിക്ക് അധികാര ഭ്രമം ബാധിച്ചെന്ന് വിമര്‍ശനം. ജയരാജനെ സഹായിക്കാന്‍ മുഖ്യന്‍ ശ്രമിക്കാത്തതാണ് കണ്ണൂര്‍ ലോബിയെ ചൊടിപ്പിച്ചത്. ഇതോടെ സിപിഎമ്മില്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ വടംവലി.മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ സിപിഎമ്മില്‍ പടയൊരുക്കം. ഒരു മന്ത്രിയോട് ഇങ്ങനാണെങ്കില്‍ നാളെ പാര്‍ട്ടിയോടെന്താകും എന്നതാണ് അവരുടെ ചിന്ത. അതാണ് നിയന്ത്രിക്കാനാണ് ശ്രമം. അര്‍ക്കും മൂക്കുകയറിടാന്‍ പാര്‍ട്ടിക്കറിയാം. തങ്ങള്‍ പാടുപെട്ട് മുഖ്യമന്ത്രിയാക്കിയ ഒരാള്‍ സ്ഥാനലബ്ധിക്ക് ശേഷം തന്‍ പ്രമാണിത്തം കാണിക്കുന്നു എന്നാണ് കോടിയേരിയുടെ നേതൃത്വത്തിലുള്ള സിപിഎം ഗ്രൂപ്പിന്റെ ആരോപണം. കോടിയേരി, ശ്രീമതി ടീച്ചര്‍, ഇ.പി ജയരാജന്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് സിപിഎമ്മില്‍ പുതിയ കണ്ണൂര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ജാതിയുണ്ടെന്നതാണ് രസകരമായൊരു മറ്റൊരു വിശേഷം.
പിണറായി വിജയന്‍ തിയ്യ വിഭാഗത്തില്‍പെട്ടയാളാണ്. കോടിയേരിയും ശ്രീമതിയും ഇപിജയരാജനുമൊക്കെ നമ്പ്യാര്‍ വിഭാഗത്തില്‍ പെട്ടവരും. പി ജയരാജനും തിയ്യ വിഭാഗത്തില്‍ പെട്ടയാളാണ്. മലബാറിലെ ആഢ്യന്‍മാരാണ് നമ്പ്യാര്‍മാര്‍. സിപിഎമ്മില്‍ മുമ്പില്ലാത്ത വിധത്തിലാണ് ജാതിയുടെ ലേബലില്‍ ധ്രുവീകരണമുണ്ടാകുന്നത്. പിണറായിക്കെതിരെയുള്ള നീക്കങ്ങളില്‍ ശക്തന്‍ കോടിയേരി തന്നെയാണ്. വിഎസ് അച്യുതാനന്ദന്‍ എം എ ബേബി, തോമസ് ഐസക് തുടങ്ങിയ പിണറായി വിരുദ്ധരുടെയൊക്കെ പിന്തുണ കോടിയേരിക്കുണ്ട്. അതേസമയം കോടിയേരിയുടെ ഗ്രൂപ്പിലുള്ള ഇപി , ശ്രീമതി തുടങ്ങിയവരെ കുറിച്ച് സമൂഹ മധ്യത്തില്‍ മികച്ച അഭിപ്രായമില്ല. പിണറായിയറിയാതെയാണ് ബന്ധുക്കളെ ഇപി തന്ത്ര പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചത്. ഇത്തരം നിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ അംഗീകരാം വാങ്ങണമെന്നില്ല, വകുപ്പുമന്ത്രി തീരുമാനിച്ചാല്‍ ഇതെല്ലാം നിഷ്പ്രയാസം നടക്കാവുന്നതേയുള്ളൂ. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ ശ്രീമതിയെയും ഇപിയെയും വിളിച്ചു വരുത്തി പിണറായി ശാസിച്ചത്. പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പിണറായിക്ക് ഇപിയും ശ്രീമതിയും ചുട്ട മറുപടി നല്‍കിയെന്നാണ് വിവരം. ഒടുവില്‍ പിണറായി ശാസന അവസാനിപ്പിച്ച് നിശബ്ദനാവുകയായിരുന്നു. ഇപിയെ ഒഴിവാക്കുകയാണെങ്കില്‍ പിണറായിക്ക് അധിക കാലം മുഖ്യമന്ത്രി കസേരയില്‍ തുടരാനാകില്ല. കാരണം പിണറായിക്കെതിരെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
കേരള ഭരണം നിയന്ത്രിക്കുന്നത് പിണറായിയാണെങ്കിലും എകെജി സെന്ററിലിരുന്ന് സ്റ്റീയറിംഗ് വീല്‍ തിരിക്കുന്നത് കോടിയേരിയാണ്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോടിയേരിയുടെ വാക്കുകള്‍ക്കാണ് കൂടുതല്‍ വില കല്പിക്കുന്നത്. മുഖ്യമന്ത്രിയെക്കാള്‍ സിപിഎമ്മില്‍ പ്രധാനം പാര്‍ട്ടി സെക്രട്ടറിയാണെന്ന പഴയ വിശ്വാസം രൂഢമൂലമാകുകയാണ് ഇവിടെ. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഭരണം നിയന്ത്രിച്ചിരുന്നത് പിണറായി വിജയനായിരുന്നു. പിണറായിയും വിഎസും തമ്മിലുള്ള തര്‍ക്കം മുറുകിയതും പിണറായിയുടെ ഭരണം അതിരുകടന്നതോടെയാണ്. സര്‍ക്കാര്‍ ഫയലുകള്‍ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എകെ ജി സെന്ററിലേയ്ക്ക് വരുത്തി പരിശോധിക്കുന്ന പതിവുണ്ടായിരുന്നെന്ന് അടുത്ത കാലത്ത് സര്‍വീസില്‍ നിന്നും സ്വയം വിരമിച്ച കെ സുരേഷ്‌കുമാര്‍ ഐഎഎസ് ആരോപിച്ചിരുന്നു.
മന്ത്രിമാര്‍ക്ക് മുന്നില്‍ ശുപാര്‍ശകള്‍ വരുമ്പോള്‍ കോടിയേരിയോട് പറയാനാണ് അവര്‍ പറയുന്നത്. കോടിയേരി പറഞ്ഞാല്‍ മാത്രമേ നിയമനങ്ങള്‍ നടത്താന്‍ കഴിയുകയുള്ളൂ. പിണറായിയുടെ വകുപ്പില്‍ നിയമനം നടത്തണമെങ്കിലും കോടിയേരി അറിഞ്ഞിരിക്കണം, സിപിഎമ്മില്‍ പണ്ടേയുള്ളൂ പതിവാണ് സെക്രട്ടറിയുടെ പെര്‍മിഷന്‍.
കോടിയേരിയുടെ തലയില്‍ ബന്ധുനിയമനം കെട്ടിവയ്ക്കാനാണ് പിണറായിയുടെ ശ്രമം. അതു കൊണ്ടു തന്നെയാണ് വിജിലന്‍സ് ഡയറക്ടറുടെ നിലപാട് നിര്‍ണായകമാകുന്നത്. വിജിലന്‍സ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി പറയുന്നത് കേട്ടാല്‍ മതി. കോടിയേരി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേയല്ല. ജേക്കബ് തോമസിന്റെ വിജിലന്‍സ് വകുപ്പിന്റെ ചുമതലയും പിണറായിക്ക് തന്നെയാണ്.
കോടിയേരിയുടെ അപ്രമാദിത്വം പിണറായിക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിലും പഴയകാല സംഭവങ്ങള്‍ അദ്ദേഹത്തെ തിരിഞ്ഞു കുത്തുകയാണ്. പാര്‍ട്ടിയാണോ സര്‍ക്കാരാണോ വലുതെന്ന ചോദ്യത്തിന് പാര്‍ട്ടി എന്നു പറഞ്ഞിരുന്ന പിണറായി ഇപ്പോള്‍ ഭരണത്തിന് പിന്നാലെയാണ്. ഇതാണ് സിപിഎമ്മിനുള്ള അരിശം. പാര്‍ട്ടിക്കായി നിലനിന്ന ഇപിയെ ഇപ്പോള്‍ കണ്ടഭാവം പിണറായിക്കില്ല. ഗത്യന്തരമില്ലാതെ യെച്ചൂരികൂടെ തള്ളിയതുകൊണ്ടാണ് ഇപിക്ക് പുറത്ത്‌പോകേണ്ടി വന്നത്. അതും അധികം താമസിക്കാതെ തിരികെ എത്തിക്കാമെന്ന ഉറപ്പില്‍. ജയരാജന്‍ ആള് പാവമാണ് ശരീരം മാത്രമേ ഉള്ളൂ. പാര്‍ട്ടിയുടെ ചാവേറാണ് അദ്ദേഹം. അദ്ദേഹത്തെ പാര്‍ട്ടി തഴയില്ല എന്തുവന്നാലും. അതിനിടെയാണ് ബിനീഷ് കോടിയേരിയുടെ പിന്നണി ശ്രമങ്ങള്‍ അച്ഛനെ അധികാര സ്ഥാനത്തെത്തിക്കാന്‍. സുധീരര്‍ നമ്പ്യാര്‍, ശ്രീമതിയുടെ മകന്‍ ഇവരെല്ലാം ബിനീഷിന്റെ വലം കൈകളാണ്. മുഖ്യമന്ത്രിപുത്രനാവുകയാണ് ബിനീഷിന്റെ സ്വപ്നം. ഫലത്തില്‍ അധികാരഭ്രമം പാര്‍ട്ടിയെയും മുഖ്യനെയും വല്ലാതെ ബാധിച്ചു.
മാധ്യമങ്ങളെ മാറ്റിനിര്‍ത്തിയ മുഖ്യന്‍ സോഷ്യല്‍ മീഡിയയുടെ പവറും തിരിച്ചറിഞ്ഞു
മന്ത്രി ഇ.പി ജയരാജനെ രാജിവപ്പിച്ചതിന്റെ ക്രഡിറ്റ് യു.ഡി.എഫിനല്ല, മാധ്യമങ്ങള്‍ക്കാണ്. സാധാരണനിലയ്ക്ക് സുധീര്‍ നമ്പ്യാരുടെ നിയമനം റദ്ദാക്കിയതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയതും ക്യാബിനറ്റ് ബ്രീഫിംഗ് ഒഴിവാക്കിയതും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നത്തില്‍ തുടക്കത്തിലേ കാര്യക്ഷമമായി ഇടപെടാഞ്ഞതും വിനയായി. സര്‍ക്കാരിനെ അടിക്കാന്‍ തക്കം പാര്‍ത്തിരുന്ന മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് ജയരാജന്‍ വടിയെറിഞ്ഞ് കൊടുക്കുകയായിരുന്നു.
സാധാരണ കോണ്‍ഗ്രസ് എത്ര സമരം നടത്തിയാലും സി.പി.എം മന്ത്രിമാര്‍ രാജിവയ്ക്കുന്ന ചരിത്രം ഉണ്ടായിട്ടില്ല. ഇവിടെ ജയരാജനെതിരെ സ്വന്തം മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ തിരിഞ്ഞതോടെയാണ് കാര്യങ്ങള്‍ വഷളായത്. പാര്‍ട്ടിക്ക് വേണ്ടി രാപ്പകലില്ലാതെ പണിയെടുക്കുന്ന പ്രവര്‍ത്തകര്‍ക്ക് പകരം സുധീര്‍ നമ്പ്യാരെ പോലെ പൊതുസമൂഹം വിലകല്‍പ്പിക്കാത്ത ഒരാളെ നിയമിച്ചതാണ് പ്രശ്‌നമായത്. പകരം ഏതെങ്കിലും പാര്‍ട്ടിക്കാരനെ നിയമിച്ചെങ്കില്‍ വിവാദം ആകില്ലായിരുന്നു. പിന്നെ കഴിഞ്ഞ സര്‍ക്കാരിനെ പോലെ മന്ത്രിയെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയില്‍ നിന്നോ, മുന്നണിയില്‍ നിന്നോ ആരും തയ്യാറായുമില്ല.
ഇ.പി ജയരാജന്റെ രാജി ആവശ്യപ്പെടാനുള്ള യാതൊരു രാഷ്ട്രീയ ധാര്‍മിതകയും കോണ്‍ഗ്രസിനോ യു.ഡി.എഫിനോ ഇല്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി കെ.ബാബു നല്‍കിയ രാജി കത്ത് പോക്കറ്റിലിട്ടോണ്ട് നടന്ന ഉമ്മന്‍ചാണ്ടി വിജിലന്‍സ് അന്വേഷണം വേഗം പൂര്‍ത്തിയാക്കി രാജി പിന്‍വലിപ്പിച്ചു. അതുപോലെ അനൂപ് ജേക്കബ്, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നിരവധി നേതാക്കളുടെ ബന്ധുക്കള്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ വളഞ്ഞവഴി കയറിപ്പറ്റിയിരുന്നു. അതൊന്നും അന്ന് മാധ്യമങ്ങള്‍ മുഖവിലക്ക് എടുത്തിരുന്നില്ല.
https://www.facebook.com/Malayalivartha

























