ഹരിപ്പാടില്‍ കുരുങ്ങും ചെന്നിത്തല; അടികൊണ്ട പിണറായി ആനയെ പോലെ... കഴിഞ്ഞ സര്‍ക്കാരിലെ പല പ്രമുഖര്‍ക്കെതിരെയും വിജിലന്‍സ് കേസുകളെടുക്കാന്‍ സാധ്യത

ഹരിപ്പാട് മെഡിക്കല്‍ കോളേജ് അഴിമതികേസില്‍ രമേശ് ചെന്നിത്തലയ്ക്ക് വിജിലന്‍സ് കുരുക്കു മുറുക്കും. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും പിണറായി വിജയനും തമ്മില്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചയിലാണ് ഹരിപ്പാടില്‍ രമേശിനെയും ശിവകുമാറിനെയും കുരുക്കാന്‍ തീരുമാനിച്ചത്.
ബില്‍ഡിംഗ് വിഭാഗം ചീഫ് എഞ്ചിനീയറെയാണ് കേസില്‍ ഒന്നാം പ്രതിയാക്കിയതെങ്കിലും കേസ് രമേശ് ചെന്നിത്തലയില്‍ തന്നെ ചെന്നു നില്‍ക്കും. കാരണം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ഹരിപ്പാട് മെഡിക്കല്‍ കോളേജിന് കണ്‍സള്‍ട്ടന്‍സ് കരാര്‍ നല്‍കിയത്. കരാര്‍ നല്‍കിയതും ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചതും ചെന്നിത്തലയുടെ രേഖാമൂലമുള്ള നിര്‍ദ്ദേശപ്രകാരമാണെന്നാണ് ചീഫ് എഞ്ചിനീയറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതറിഞ്ഞു കൊണ്ടാണ് ചീഫ് എഞ്ചിനീയറെ വിജിലന്‍സ് ഒന്നാം പ്രതിയാക്കിയത്. ചീഫ് എഞ്ചിനീയറുടെ മൊഴി ഇക്കാര്യത്തില്‍ നിര്‍ണായകമാകും.
രമേശ് ചെന്നിത്തലയ്ക്ക് പുറമേ കഴിഞ്ഞ സര്‍ക്കാരിലെ പല പ്രമുഖര്‍ക്കെതിരെയും വിജിലന്‍സ് കേസുകളെടുക്കാന്‍ സാധ്യതയുണ്ട്. ഇതറിഞ്ഞു കൊണ്ടാണ് ഉമ്മന്‍ചാണ്ടി നിശബ്ദത പാലിക്കുന്നത്., എന്നാല്‍ ഉമ്മന്‍ചാണ്ടിക്കെതിരെയും കേസു വരുമെന്നാണ് വിവരം
അഞ്ചുമാസം പ്രായമുള്ള സര്‍ക്കാരിനെ വന്‍ അഴിമതിക്കാരാക്കിയത് യുഡിഎഫ് നേതാക്കളാണെന്ന മനോവിഷമത്തിലാണ് പിണറായി. അത് ശരിയാണെങ്കില്‍ അവര്‍ ഓരോരുത്തരും പ്രതിയായ കേസുകള്‍ മുഖ്യമന്ത്രി പുനരന്വേഷിക്കും. അതിന് പറ്റിയ ആളാണ് വിജിലന്‍സിന്റെ തലപ്പത്തിരിക്കുന്നത്.
2015 ജൂണ്‍ 7 നാണ് ഹരിപ്പാട് കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പിട്ടത്. ഹരിപ്പാട് നിന്നും 10 കിലോമീറ്റര്‍ അകലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഉള്ളപ്പോഴായിരുന്നു നടപടി. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് രമേശിനെതിരെ രംഗത്തുള്ളത്. ഹരിപ്പാടില്‍ ഉദ്ദേശിച്ചിരുന്നത് സര്‍ക്കാര്‍ സ്വകാര്യ സംരംഭമായിരുന്നു. പിണറായിക്ക് അടികൊണ്ടു. ഇനി അദ്ദേഹം ആനയെപോലെ പെരുമാറും.
https://www.facebook.com/Malayalivartha

























