കണ്ണൂരിലെ അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകള്‍?

കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തകര്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നു സംശയം. ദിവസേന രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതിനു പിന്നിലുള്ള കാരണത്തെ കുറിച്ച് അന്വേഷിക്കുന്ന സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റേതാണ് സംശയം.
സിപിഎം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രവര്‍ത്തകരില്‍ ഒരു പ്രബല വിഭാഗം തീവ്രവാദഗ്രൂപ്പുകളുമായി അടുപ്പം പുലര്‍ത്തുന്നവരാണെന്നാണ് പോലീസിന്റെ സംശയം. ഇവര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ കയറി കൂടി സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നു. സംസ്ഥാനത്തെ റയില്‍വേ പാതകളില്‍ അടിക്കടി ഉണ്ടാകുന്ന വിള്ളലുകള്‍ക്ക് പിന്നിലും തീവ്രവാദ സംഘടനകളാണെന്ന സംശയം കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുണ്ട്.
സംസ്ഥാന ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സിന് കൈമാറിയിട്ടുണ്ട്. കണ്ണൂരില്‍ അടുത്ത കാലം വരെയുണ്ടായിരുന്ന സമാധാനാന്തരീക്ഷം തകര്‍ത്തത് ആരാണെന്നാണ് പോലീസിന്റെ സംശയം. ഇത് കേവലം സിപിഎം-ബിജെപി യുദ്ധം മാത്രമാണെന്ന് കരുതുന്നില്ല. കൊലപാതക രാഷ്ട്രീയത്തിന്റെ വേരുകള്‍ തേടിയാണ് സംസ്ഥാനം കേന്ദ്ര ഇന്റലിജന്‍സുകാര്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെയാണ് ഇന്റലിജന്‍സ് വൃത്തങ്ങളില്‍ സംശയങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന്ത്. എസ്ഡിപിഐ പ്രവര്‍ത്തകന്റെ മരണം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. യുഡിഎഫ് , എല്‍ഡിഎഫ് നേതാക്കള്‍ക്ക് തീവ്രവാദികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് പോലീസിന് ലഭ്യമായിരിക്കുന്ന വിവരം. അതേസമയം പ്രവര്‍ത്തകരായെത്തുന്ന ആരെയും പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ ഒഴിവാക്കാറില്ല അങ്ങനെ ഒഴിവാക്കുകയാണെങ്കില്‍ പാര്‍ട്ടികളില്‍ നിന്നും പ്രവര്‍ത്തകരുടെ കൊഴിഞ്ഞു പോക്കുണ്ടാകുമെന്നാണ് പാര്ട്ടിക്കാരുടെ സംശയം.
കേരളത്തിന്റെ സമാധാനാന്തരീക്ഷം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് എന്‍ഡിഎഫ്-എസ്ഡിപിഐ സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha

























