ഹനീഫ വധക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്

ചാവക്കാട് ഹനീഫ വധക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ഹനീഫയുടെ മാതാവ് ഐഷാബിയുടെ ഹര്‍ജി അനുവദിച്ചാണ് പ്രത്യേകസംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത് . തുടരന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ല.
കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിന്റെ മറവില്‍ പ്രധാന പ്രതികള്‍ രക്ഷപ്പെട്ടെന്ന ഐഷാബിയുടെ ആക്ഷേപം കൂടി മുഖവിലയ്‌ക്കെടുത്താണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത് . അന്വേഷണത്തില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ െ്രെകംബ്രാഞ്ച് പ്രത്യേക സംഘത്തെ രൂപീകരിക്കണം. ഹനീഫയുടേത് ദാരുണമായ കൊലപാതകമാണ് . ഹര്‍ജിക്കാരി ഉന്നയിച്ച കാര്യങ്ങളില്‍ കഴമ്പുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണം പൂര്‍ത്തീകരിച്ച് പൊലീസ ്സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അപാകതകളുണ്ടെന്ന് ഐഷാബി ഹര്‍ജിയില്‍ ആരോപിക്കുന്നു . പക്ഷപാതപരമായാണ് പൊലീസ് കേസ് അന്വേഷിച്ചത്.
കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന അന്വേഷിച്ചില്ല. പ്രതിസ്ഥാനത്തുണ്ടായിരുന്ന മുന്നുപേരെ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത് . ഇവരെ ഒഴിവാക്കാന്‍ വ്യക്തമായ കാരണങ്ങളുമില്ല. ദൃക്‌സാക്ഷിയായിരുന്നിട്ടും തന്റെ മൊഴിവ്യക്തമായി രേഖപ്പെടുത്തിയില്ലെന്നും ഐഷാബി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടരന്വേഷണം പ്രഖ്യാപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു 2015 ഓഗസ്റ്റ് 7ന് രാത്രി 10നാണ് ഹനീഫ കൊല്ലപ്പെട്ടത് .
https://www.facebook.com/Malayalivartha

























