ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ പാന്‍മസാലകള്‍ പോലീസ് പിടികൂടി

പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ നിരോധിത പാന്‍മസാലകള്‍ വഴിക്കടവ് പോലീസ് പിടികൂടി, രണ്ടുപേരെ അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂര്‍ കൊടക്കാടന്‍ മൊയ്തീന്‍(44), കോട്ടയ്ക്കല്‍ ചങ്കുവെട്ടി വലിയിടത്ത് പറമ്പില്‍ സജീവ്(46) എന്നിവരാണ് പിടിയിലായത്. മുപ്പത്തിരണ്ട് ചാക്കുകളിലായി കടത്തിയ നാല്‍പ്പത്തിയെട്ടായിരം പാക്കറ്റ് ഹാന്‍സാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി പതിനൊന്നിനാണ് നാടുകാണിച്ചുരത്തില്‍ വച്ച് എടക്കര സി.ഐ സന്തോഷും സംഘവും ഇവരെ പിടികൂടിയത്.
പിടിയിലായ മൊയ്തീന്റെ ഉടമസ്ഥതയിലുള്ളതാണ് പാന്‍മസാല കടത്താന്‍ ഉപയോഗിച്ച ലോറി. പ്രതികള്‍ സ്ഥിരമായി പച്ചക്കറി ലോറിയില്‍ ജില്ലയിലേക്ക് പാന്‍മസാലകള്‍ കടത്തുന്നതായി പോലീസ് പറയുന്നു. വഴിക്കടവ് എസ്.ഐ കെ ബി ഹരികൃഷ്ണന്‍, സീനിയര്‍ സി.പി.ഒ മണി, സി.പി.ഒമാരായ സുനില്‍, ഉണ്ണികൃഷ്ണന്‍, ജയേഷ്, മുജീബ് റഹ്മാന്‍, ഉണ്ണികൃഷ്ണന്‍, സുരേഷ്,റജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെയും വാഹനവും, ഹാന്‍സും കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha

























