കുടുംബത്തെ കണ്ണൂരിലേക്ക് പറഞ്ഞ് വിട്ട് പെട്ടിയും കിടക്കയുമായി ജയരാജന്‍ എംഎല്‍എ ഹോസ്റ്റലിലേക്ക്, ഔദ്യോഗിക വസതി ഒഴിഞ്ഞു

മന്ത്രി പദവി പോയതോടെ എംഎല്‍എയായ പി ജയരാജന്‍ എംഎല്‍എ ഹോസ്റ്റലില്‍ മുറി അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കത്ത് നല്‍കി. ഇന്നലെ തന്നെ ജയരാജന്‍ തന്റെ ഔദ്യോഗിക വസതി ഒഴിയുന്നതിനുവേണ്ട തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. ഇന്ന് കൊണ്ട് വസതിയൊഴിഞ്ഞ കുടുംബവുമായി കണ്ണൂരിലേക്ക് തിരിക്കാനാണ് ജയരാജന്റെ ശ്രമം. കോടിയേരിയെ കണ്ട് ചര്‍ച്ച നടത്തിയേ ശേഷമാണ് അദ്ദേഹം കണ്ണൂരിലേക്ക് തിരിക്കുന്നത്. കണ്ണൂരിലെത്തുന്ന പി ജയരാജന് പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കുന്നുണ്ട്. എന്നാല്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് ജയരാജനുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഇന്നലെയാണ് ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ജയരാജന്‍ വ്യവസായ വകുപ്പ് ഒഴിഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജയരാജന്‍ രാജിവെക്കണമെന്ന് ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു. ഭൂരിപക്ഷം സെക്രട്ടറിയേറ്റ് അംഗങ്ങളും ജയരാജന് എതിരെ തിരിഞ്ഞു. ഈ സാഹചര്യത്തിലാണ് ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. രാജിയുണ്ടാകുമെന്ന് നേരത്തെ തന്നെ ജയരാജന് പാര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ജയരാജനോട് രാജിവെച്ചൊഴിയാന്‍ ആവശ്യപ്പെടുകയും പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തനത്തിലേക്ക് മടങ്ങിവരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. വിജിലന്‍സ് അന്വേഷണം കൂടി ഉണ്ടായതോടെ രാജിയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നായി,
രാജിക്കാര്യം ജയരാജന്‍ കുടുംബവലുമായി ചര്‍ച്ചചെയ്തിരുന്നു. എന്നിട്ടാണ് സംക്രട്ടറിയേറ്റ് യോഗത്തിനായി എത്തിയത്. അപ്പോള്‍ മുതല്‍ കുടുംബം ഔദ്യോഗിക വസതി ഒഴിയുന്നചിനുവേണ്ടി തയ്യാറെടുത്ത് തുടങ്ങിയിരുന്നു.ഇന്ന് വസതിയൊഴിഞ്ഞ് ജയരാജന്‍ കണ്ണൂരിലേക്ക് മടങ്ങും.
https://www.facebook.com/Malayalivartha

























