ഏകസിവില്‍ കോഡ്: കേന്ദ്രത്തിന്റെ നീക്കം സംശയകരം: മുസ്‌ലിം ലീഗ്

ഏകസിവില്‍ കോഡ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്‌ലിം ലീഗ്. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നീക്കം സംശയമുണ്ടാക്കുന്നുവെന്ന് മുതിര്‍ന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏകസിവില്‍ കോഡ് കൊണ്ടു വരാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം നല്ലതിനല്ലെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തിനെതിരെ ശക്തമായ കാമ്പയിനുകള്‍ സംഘടിപ്പിക്കും. മതസംഘടനകളാണ് തീവ്രവാദത്തിന് പിന്നിലെന്ന് പറയുന്നത് അമിതാവേശം കാണിക്കലാണ്. തീവ്രവാദം എന്ന പദം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ വിഷയം ഉയര്‍ത്തി സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതസൗഹാര്‍ദം ഇല്ലാതാക്കുന്ന കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനോട് ലീഗിന് താല്‍പര്യമില്ല. അങ്ങനെയുണ്ടെങ്കില്‍ അത് നീക്കം ചെയ്യുകയാണ് വേണ്ടത്. അല്ലാതെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ യു.എ.പി.എ ചുമത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
17ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























