രാജ്യത്തിനു വേണ്ടിയാണ് താന്‍ പോരാടിയത്, നിയമവിരുദ്ധമായൊന്നും ചെയ്തിട്ടില്ല, പ്രതിപക്ഷം തന്റെ രക്തത്തിന് വേണ്ടി ദാഹിച്ചുവെന്നും ജയരാജന്‍

പതിനൊന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭ ഇന്ന് സമ്മേളിച്ചപ്പോള്‍ മന്ത്രിസ്ഥാനം രാജിവെച്ചതിന് വിശദീകരണവുമായി ഇ.പി ജയരാജന്‍ രംഗത്ത്. മാധ്യമങ്ങള്‍ കഴിഞ്ഞ 12ദിവസം തന്നെ വേട്ടയാടുകയായിരുന്നുവെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി.
പ്രതിപക്ഷം തന്റെ രക്തത്തിന് വേണ്ടി ദാഹിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ദൃശ്യമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത് ഈയൊരൊറ്റക്കാര്യം മാത്രമാണ്. ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ നല്‍കാത്ത കവറേജാണ് മാധ്യമങ്ങള്‍ സംഭവത്തില്‍ നല്‍കിയത്. ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. നിയമത്തിനനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചത്. അഴിമതി വിരുദ്ധ നിലപാടാണ് കൈക്കൊണ്ടത്. കേരളത്തിലെ വ്യവസായം തകര്‍ക്കാന്‍ മാഫിയകള്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ നിന്നപ്പോഴാണ് തനിക്കെതിരെ മാധ്യമങ്ങളുടെ പിന്തുണയോടെ പ്രതിപക്ഷം തിരിഞ്ഞത്. പോരാടിയത് രാജ്യത്തിന് വേണ്ടിയാണെന്നും ജയരാജന്‍ പറഞ്ഞു. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്.
ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച ഇപി ജയരാജന്‍ രണ്ടാം നിരയിലാണ് ഇരുന്നത്. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന് സമീപത്തായിരുന്നു ജയരാജന്റെ സ്ഥാനം.
https://www.facebook.com/Malayalivartha
























