നായിന്റ മോനെ മിണ്ടരുത്... കണ്ണൂരിലെ പ്രാദേശിക നേതാവിനെ പരസ്യമായി പച്ചത്തെറിവിളിച്ച് വിഎം സുധീരന്‍

കണ്ണൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പച്ചത്തെറി. നായിന്റ മോനെ മിണ്ടരുത്...എന്ന് വിളിച്ചാണ് സുധീരന്‍ തന്നോട് മിണ്ടാനെത്തിയ കോണ്‍ഗ്രസ് നാതാവിനോട് കയര്‍ത്തത്.ഡിസിസി ഏറ്റെടുത്ത സ്ഥലം സംബന്ധിച്ച യഥാര്‍ത്ഥ വസ്തുത ബോധ്യപ്പെടുത്താനെത്തിയ നേതാവിനെയാണ് ആദര്‍ശധീരന്‍ ആക്ഷേപിച്ച് വിട്ടത്. യഥാര്‍ത്ഥ സ്ഥലമുടമയെ പെരുവഴിയിലിറക്കി വിട്ട് സ്ഥലം ഏറ്റെടുത്ത ഡിസിസിക്കെതിരെ പരാതി ഉന്നയിച്ചതിനാണ് സുധീരന്‍ തെറിവിളിച്ച് ഓടിച്ചത്.
പ്രദേശത്തെ പ്രവര്‍ത്തകനാണ് എന്നും ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞ് പ്രാദേശിക നേതാവ് വിഎം സുധീരന്‍രെ അടുത്തേക്ക് വന്നു. എന്നാല്‍ നായിന്റ മോനെ മിണ്ടരുത് എന്നായിരുന്നു വിഎം സുധീരന്റെ പ്രതികരണം. തുടര്‍ന്ന് വിഎം സുധീരന്‍ മുന്നോട്ട് നടന്നു. കെപിസിസി പ്രസിഡന്റിന്റെ തെറിവിളി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.കൈരളി ഓണ്‍ലൈനാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെയാണ് നീത നമ്പ്യാര്‍ എന്ന ഡോക്ടര്‍ക്ക് ക്ലിനിക് സ്ഥാപിക്കാന്‍ കണ്ണൂര്‍ ഡിസിസി ശ്രമിച്ചത്. ഇതിന് കെട്ടിടം പണിയുന്നതിനായി ഡിസിസിയുടെ നേതൃത്വത്തില്‍ വന്‍തുക സമാഹരിച്ചു. ഫണ്ട് പിരിവില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് തുടര്‍ന്ന് ആക്ഷേപവും ഉയര്‍ന്നു.
ഫണ്ട് പിരിവിലെ ക്രമക്കേടിനെ തുടര്‍ന്ന് ഡിസിസിയുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായി. പിന്നാലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അടക്കമുള്ള പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. തുടര്‍ന്ന് ഡിസിസിയുടെ നേതൃത്വത്തിലാണ് ക്ലിനികിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ഡോ. നീത നമ്പ്യാര്‍ക്ക് വേണ്ടി കണ്ണൂര്‍ ഡിസിസി നിര്‍മ്മിച്ച ക്ലിനിക് നിലനില്‍ക്കുന്ന സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമ ജയകൃഷ്ണന്‍ എന്നയാളാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജയകൃഷ്ണന്‍ സ്ഥലം വിലയാധാരമായി വാങ്ങിയത്. വാടക വീട്ടില്‍ കഴിയുന്ന ജയകൃഷ്ണന്‍ വീട് നിര്‍മ്മിക്കാനായിരുന്നു സ്ഥലം വാങ്ങിയത്.
എന്നാല്‍ വീട് നിര്‍മ്മാണം തടസപ്പെടുത്തിയ കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വം ജയകൃഷ്ണന്റെ സ്ഥലം ഏറ്റെടുത്തു. തുടര്‍ന്ന് പിരിച്ച ഫണ്ട് ഉപയോഗിച്ച് ക്ലിനിക് നിര്‍മ്മിച്ചു. സ്ഥലം തിരികെ നല്‍കണം എന്നാവശ്യപ്പെട്ട് ജയകൃഷ്ണന്‍ കോടതിയെ സ്മീപിച്ചു. സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമ ജയകൃഷ്ണനാണ് എന്ന് ബോധ്യപ്പെട്ട കോടതി അനുകൂല വിധിയും നല്‍കി.
സ്ഥലം ഉടമയായ ജയകൃഷ്ണന്‍ പ്രതീക്ഷയോടെയാണ് വിഎം സുധീരനെ കാത്തുനിന്നത്. വാടകയ്ക്ക് താമസിക്കുകയാണ് എന്നും വിലയ്ക്ക് വാങ്ങിയ സ്ഥലമാണിതെന്നും ജയകൃഷ്ണന്‍ പറഞ്ഞു. തനിക്ക് അനുകൂലമായി കോടതി ഉത്തരവുണ്ട്. എന്നാല്‍ ഇത് നടപ്പാക്കാതെ സ്ഥലം കൈവശപ്പെടുത്തിയെന്നും ജയകൃഷ്ണന്‍ പറഞ്ഞു.
സ്ഥലത്തിന്റെ ഉടമസ്ഥാവകാശവും കോടതിയുടെ ഉത്തരവും സംബന്ധിച്ച യഥാര്‍ത്ഥ വസ്തുത ബോധിപ്പിക്കാന്‍ ജയകൃഷ്ണന്‍ വിഎം സുധീരനെ കാത്തുനിന്നു. എന്നാല്‍ ജയകൃഷ്ണനെ കാണാന്‍ കെപിസിസി അധ്യക്ഷന്‍ തയ്യാറായില്ല. പരാതികളൊന്നും കേള്‍ക്കാിനില്ല എന്നായിരുന്നു വിഎം സുധീരന്റെ നിലപാട്.
https://www.facebook.com/Malayalivartha























