കുന്നുകുഴി വാര്‍ഡിലെ വിവരങ്ങളെല്ലാം ഇനി വിരല്‍ തുമ്പില്‍, സ്വന്തമായി വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനുമുള്ള ഒരു നഗരസഭ കൗണ്‍സിലര്‍

തിരുവനന്തപുരം കുന്നുകുഴി വാര്‍ഡിലെ വിവരങ്ങളെല്ലാം ഇനി ജനങ്ങളുടെ വിരല്‍ തുമ്പില്‍. വാര്‍ഡിലെ പ്രവര്‍ത്തനങ്ങളുടെ സുതാര്യത ഉറപ്പുവരുത്താനും ജനങ്ങളുമായി നേരിട്ട് സംസാരിക്കാനുമാണ് വാര്‍ഡ് കൗണ്‍സിലര്‍ ഇങ്ങനൊരു ഹൈടെക് മാര്‍ഗം നടപ്പാക്കിയത്. സ്വന്തമായി വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനുമുള്ള രാജ്യത്തെ ആദ്യ നഗരസഭ കൗണ്‍സിലര്‍.
ഇങ്ങനൊരു അംഗീകാരത്തിന് ഉടമയായിരിക്കുന്നത് തിരുവനന്തപുരം കുന്നുകുഴി സ്വദേശിയായ ഐ പി വിനുവാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മാത്രമല്ല സംസ്ഥാനത്തെ മറ്റു കോര്‍പ്പറേഷനിലെയും മുനിസിപ്പാലിറ്റികളിലേയും അവ നല്‍കുന്ന സേവനങ്ങളും ഉള്‍പ്പെടുന്ന വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും.
https://www.facebook.com/Malayalivartha























