കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട നുണപരിശോധന പൂര്‍ത്തിയായി, പരിശോധനാഫലം പുറത്തുവരാന്‍ 15 ദിവസം കാത്തിരിക്കണം

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നുണപരിശോധന പൂര്‍ത്തിയായി. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ കഴിഞ്ഞ 21ന് ആരംഭിച്ച നുണപരിശോന ഇന്നലെയാണ് പൂര്‍ത്തിയായത്. പരിശോധനാഫലം പുറത്തുവരാന്‍ 15 ദിവസം കാത്തിരിക്കേണ്ടി വരും. കലാഭവന്‍ മണിയുമായി അടുത്ത് ബന്ധമുണ്ടായിരുന്ന ആറു പേരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കിയത്.
മണിയുടെ സഹായികളായ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, അനീഷ്, വിപിന്‍, മുരുകന്‍, അരുണ്‍ എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. കഴിഞ്ഞ മാര്‍ച്ച് ആറിനായിരുന്നു കലാഭവന്‍ മണിയുടെ മരണം. മരണത്തില്‍ സഹോദരന്‍ രാമകൃഷ്ണന്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
എന്നാല്‍ കൊലപാതകമാണോ സ്വാഭാവിക മരണമാണോ എന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കേസ് സിബിഐയെ കൊണ്ട് അന്വേഷിക്കാന്‍ തീരുമാനിച്ചെങ്കിലും കേസ് സിബിഐ ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha























