ഉസ്താദിന്റെ തള്ളലില്‍ വാപൊളിച്ച് സോഷ്യല്‍ മീഡിയ, മഴത്തുള്ളി വീണ് മനുഷ്യന്റെ തലയോട്ടി ചിതറുമോ, ഉഗ്രന്‍ ചര്‍ച്ച

ദൈവത്തിന്റെ ഇടപെടല്‍ കാരണമാണ് ആരും മഴത്തുള്ളി തലയില്‍ വീണ് തലപൊട്ടിത്തെറിച്ച് മരിക്കാത്തതെന്ന കണ്ടുപിടിത്തവുമായി ഒരു മതപണ്ഡിതന്റെ പ്രഭാഷണമേറ്റെടുത്ത് ട്രോളര്‍മാര്‍. പതിനായിരം കോടി കിലോമീറ്റര്‍ മുകളില്‍ നിന്നും മിനുറ്റില്‍ 980 കിമീ സ്പീഡില്‍ വരുന്ന മഴത്തുള്ളി വീണ് മനുഷ്യന്റെ തലയോട്ടി ചിതറാതിരിക്കാന്‍ അള്ളാഹുവിന്റെ ഇടപെടലുണ്ടെന്ന് പറയുന്ന വീഡിയോയാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
പതിനായിരം കോടി കിലോമീറ്റര്‍ മുകളിലാണ് നമുക്ക് കാണാനാകുന്ന ആദ്യ മേഘപാളി. അവിടെനിന്ന് ഉല്‍ഭവിക്കുന്ന മഴത്തുള്ളി ഭൂമിയിലേക്ക് കുതിക്കുന്നത് 980 കിലോമീറ്റര്‍ വേഗതയിലാണ്. ഇത്രയും വേഗത്തില്‍ വരുന്ന മഴത്തുള്ളി നമ്മുടെ തലയില്‍ വീണാല്‍ തലയോട് പൊട്ടിത്തെറിച്ചുപോകുമെന്നാണ് ശാസ്ത്രം പറയുന്നതെന്ന് പണ്ഡിതന്‍ സദസിനെ തെറ്റിദ്ധരിപ്പിക്കുന്നു. ഈ മഴത്തുള്ളികളെയാണ് അള്ളാഹു പറഞ്ഞ് വേഗത കുറയ്ക്കുന്നത്.
അള്ളാഹുവിന്റെ അടിമകള്‍ താമസിക്കുന്ന ഭൂമിയുടെ ഒരു കിലോമീറ്റര്‍ മുകളിലെത്തുമ്പോള്‍ ഈ മഴത്തുള്ളിയുടെ വേഗത മിനിറ്റില്‍ 980ല്‍നിന്ന് 7 കിലോമീറ്ററായി കുറയ്ക്കുന്നു. അതോടെ മഴ വേഗത കുറഞ്ഞ് നമ്മുടെ തലയില്‍ വീഴുകയും കനത്ത് ആഘാതത്തില്‍ നിന്നും അവന്റെ അടിമകളെ അള്ളാഹു രക്ഷിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറയുന്നു. ഇതിനെയാണ് സോഷ്യല്‍മീഡിയ എടുത്തിട്ട് ട്രോളുന്നത്.മുമ്പ് ഏതോ മതപ്രഭാഷണ സദസില്‍ അവതരിപ്പിച്ച വീഡിയോയാണ് ഇത്
https://www.facebook.com/Malayalivartha























