നിയന്ത്രണം വിട്ട് കാര്‍ കടയിലേക്ക് പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു

പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ആശ്രമം ജംഗ്ഷനില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. അപകടത്തില്‍ മാണിക്യമംഗലം സ്വദേശി സിത്താര്‍, തൃശൂര്‍ സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്.
അമിത വേഗത്തില്‍ റോഡില്‍ ശ്രദ്ധിക്കാതെ പോയ ഹമ്പ് ചാടിയതിനെ തുടര്‍ന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തൃശൂര്‍ ചാലക്കുടിക്കടുത്ത പോട്ടയില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചിരുന്നു. ഓടിക്കൊണ്ടിരുന്ന ലോറിയുടെ പിന്നില്‍ ബസ്സിടിച്ചാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha























