ആശങ്കകള്‍ക്ക് പരിഹാരമാവാന്‍ ഇനി പതിനഞ്ചു നാളുകള്‍, സംശയത്തിന്റെ നിഴലിലുള്ള സുഹൃത്തുക്കളടക്കമുള്ളവര്‍ക്ക് കൈവിലങ്ങു വീഴുമോ എന്നതിന് തെളിവായി നുണപരിശോധനാ ഫലം പുറത്തു വരുന്നു

ഏറെ ദുരൂഹതകും നിഗൂഢതകളുംബാക്കി വച്ചിട്ടാണ് മലയാളത്തിന്റെ മണിനാദത്തിന്റെ മുഴക്കം നിലച്ചത്. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ മരണം മലയാളം സിനിമ ലോകത്തോടയോപ്പം മലയാളക്കരയെയും ഞെട്ടിച്ചിരുന്നു. കലാഭവന്‍ മണിയുടെ മരണം സുഹൃത്തുക്കളെയടക്കം ലോകത്തിനു മുന്നില്‍ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി. അകാലത്തില്‍ മരണമടഞ്ഞ മണിയുടെ മരണം മലയാളക്കരക്കു താങ്ങാവുന്നതിനപ്പുറവും ആയിരുന്നു. അതിനാല്‍ തന്നെ മരണത്തിന്റെ കാരണമറിയുന്നതിനും ആരാധകര്‍ ജാഗ്രത പാലിച്ചിരുന്നു. മണിയുടെ അനിയന്റെ പ്രസ്താവനകളും തലേ ദിവസത്തെ ആഘോഷത്തില്‍ പങ്കാളികളായ സുഹൃത്തുക്കളും സംശയത്തിന്റെ നിഴലിലായിരുന്നു.
അതിനാലാണ് സൃഹുത്തുക്കളെയടക്കം സംശയമുള്ളവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. നടന്‍ കലാഭവന്‍ മണിയുടെ മരണത്തിനു മുന്‍പ് അദ്ദേഹത്തിന്റെ ഔട്ട്ഹൗസായ പാടിയില്‍ ഒപ്പമുണ്ടായിരുന്ന ആറു പേരുടെ നുണപരിശോധനയാണ് പൂര്‍ത്തിയായത്. അനീഷ്, ജോബി, പീറ്റര്‍, മുരുകന്‍, അരുണ്‍, വിപിന്‍ എന്നിവരെയാണ് തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധനയ്ക്കു വിധേയരാക്കിയത്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമുള്ള ലാബ് റിപ്പോര്‍ട്ടുകളില്‍ വിരുദ്ധമായതും. കണ്ടതോടെ സുഹൃത്തുക്കളടക്കമുള്ളവര്‍ ഉറപ്പിക്കുന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നു. കഴിഞ്ഞ മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി കൊച്ചി അമൃത ആശുപത്രിയില്‍ മരിച്ചത്.
വ്യത്യസ്ത ലാബുകളില്‍ ആന്തരീകാവയവങ്ങളുടെ പരിശോധന നടത്തിയപ്പോള്‍ ഫലങ്ങളില്‍ വ്യത്യാസം കണ്ടത് വിവാദമായിരുന്നു. ഇതിനിടെ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു.ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കു പരാതി നല്‍കുകയും ചെയ്തു. കലാഭവന്‍ മണിയുടെ അനിയന്‍ ആഎല്‍വി രാമകൃഷ്ണന്‍ സുഹൃത്തക്കളെയടക്കം സംശയമുണ്ടെന്ന് ആരോപണമുന്നയിച്ചതോടെ സംഭവം വിവാദമാവുകയും, കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കേസ് മുന്നോട്ടു പോവുകയും സുഹൃത്തുക്കളെയടക്കം നുണപരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു. മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ പാഡിയില്‍ ഉണ്ടായിരുന്ന ആറ് പേരെയാണ് നുണപരിശോധനക്ക് വിധേയമാക്കിയത്. 15 ദിവസത്തിന് ശേഷമാകും പരിശോധന ഫലം ലഭ്യമാവുക.
മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നതോടെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായെങ്കിലും സിബിഐ ഇതുവരെ അന്വേഷണം ഏറ്റെടുത്തിട്ടില്ല. മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്നതില്‍ വ്യക്തതയില്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണസംഘം നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. മണിയുടേത് കൊലപാതമെന്ന ആരോപണത്തില്‍ സഹോദരന്‍ രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് സഹായികളെ നുണപരിശോധനക്ക് വിധേയമാക്കിയത്. 15 ദിവസത്തിനകം ലഭ്യമാകുന്ന ഫലത്തില്‍ അന്വേഷണത്തെ മുന്നോട്ട് നയിക്കുന്ന തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha























