വര്‍ഗീയവാതികളുടെ വായടപ്പിച്ച് മന്ത്രി കെടി ജലീല്‍, ശബരിമല ചവിട്ടി അയ്യപ്പനെ ദര്‍ശിച്ചിക്കുന്ന ആദ്ദ്യ മുസ്ലിംമന്ത്രിയായി

ശബരിമല സന്നിധാനം സന്ദര്‍ശിക്കുന്ന ആദ്യ മുസ്ലിം മന്ത്രിയായി ചരിത്രം കുറിച്ച് തദ്ദേശസ്വയംഭരണ ഹജ്ജ്‌വഖഫ് വകുപ്പ് മന്ത്രി കെ.ടി ജലീല്‍. ഇന്നലെ രാവിലെയാണ് മന്ത്രി ജലീല്‍ സന്ദര്‍ശനം നടത്തിയത്. പുലര്‍ച്ചെ സന്നിധാനത്ത് എത്തിയ ജലീല്‍ രാത്രി അവിടെ തങ്ങിയ ശേഷം അയ്യപ്പനെയും ദര്‍ശിച്ച് സന്നിധാനം സന്ദര്‍ശിച്ച ശേഷം മടങ്ങിയത്. മതമൈത്രിയുടെ നല്ല കാലത്തെ നമുക്ക് പുനര്‍ജനിപ്പിക്കാം എന്നു മന്ത്രി ജലീല്‍ പ്രതികരിച്ചു.
മതമൈത്രിയുടെയും മതസൗഹാര്‍ദത്തിന്റെയും ശ്രീകോവിലാണ് അയ്യപ്പ സന്നിധാനം. അയ്യപ്പന്റെ ശ്രീകോവിലിന് തൊട്ടു മുന്നിലായാണ് വാവരേയും അടക്കം ചെയ്തിട്ടുള്ളത്. ഹിന്ദു മതവിശ്വാസികള്‍ക്ക് ഇവിടെ ഏതറ്റം വരെ പോകാവോ അവിടം വരെ ഏതൊരു വിശ്വാസിക്കും കടന്ന് ചെല്ലാനാകും. അയ്യപ്പന്റേയും വാവരുടേയും കഥകള്‍ തന്നില്‍ ഉണര്‍ത്തുന്നത് മമ്പുറം സയ്യിദ് അലവി തങ്ങളുടേയും അദ്ദേഹത്തിന്റെ കാര്യസ്ഥനായിരുന്ന കോന്തു നായരുടേയും ചരിത്രമാണെന്നും ജലീല്‍ പറഞ്ഞു.
മലകയറി ശബരിമല സന്നിധാനത്തെത്തിയപ്പോള്‍ സമയം പുലര്‍ച്ചെ 1.15 ആയിരുന്നു. രാത്രി അവിടെ തങ്ങി. രാവിലെ ശ്രീകോവില്‍ ചുറ്റി കണ്ടു. അയ്യപ്പസന്നിധാനത്തിന്റെ മുന്നിലുമെത്തി, അവിടെ ആര്‍ക്കും ഒരു വിലക്കുമില്ല.. അതുകഴിഞ്ഞ് ശ്രീകോവിലിന് പടിഞ്ഞാറോട്ട് തുറന്ന് വെച്ച് നില്‍ക്കുന്ന വാവരുടെ നടയിലുമെത്തി. അയ്യപ്പന്റെ പോരാളിയായിരുന്നല്ലോ മുസല്‍മാനായിരുന്ന അവരുടെ സൗഹൃദം മരണത്തിനു ശേഷവും നൂറ്റാണ്ടുകളായി സുദൃഡമായി നിലനില്‍ക്കുന്നു. ആ നല്ല കാലത്തെ നമുക്ക് വീണ്ടും പുനര്‍ജനിപ്പിക്കാം.
എല്ലാ മതത്തിലുള്ള വര്‍ഗീയവാദികളും ശബരിമലയിലെത്തണമെന്നും എന്നാല്‍ ഇന്നലെകളില്‍ നിലനിന്ന മതമൈത്രിയുടെ ഉദാത്തമായ സന്ദേശം മനസില്‍ പേറിയേ ഒരാള്‍ക്ക് മലയിറങ്ങാനാവൂ എന്നും ജലീല്‍ പറഞ്ഞു.
തന്റെ ഫേസ്ബുക്ക് പേജിലും ശബരിമല സന്ദര്‍ശനത്തെ കുറിച്ച് മന്ത്രി കുറിച്ചു.
https://www.facebook.com/Malayalivartha























