പിണറായി വിജയനും പുലിമുരുകനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

സിപിഎമ്മിന്റെ ആശയ പ്രചാരണത്തിന് വേണ്ടിയാണ് മുഖപത്രമായ ദേശാഭിമാനി. ഇന്നത്തെ ദേശാഭിമാനി പത്രത്തിന്റെ ഫ്രണ്ട് പേജ് കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വച്ച് പോകും. ഒന്നാം പേജ് മുഴുവന്‍ പരസ്യമാണ്. അതും പുലിമുരുകന്റെ പരസ്യം. പുലിമുരുകന്‍ സിനിമ റിലീസ് ചെയ്ത് 25 ദിവസം പൂര്‍ത്തിയായതിന്റെ പരസ്യമാണ് ദേശാഭിമാനിയുടെ ഒന്നാം പേജില്‍ വന്നത്.
പിണറായി വിജയനും പുലിമുരുകനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ കേരളത്തിലെ ദശലക്ഷക്കണക്കിന് വരുന്ന പുലിമുരകന്‍ ഫാന്‍സിനും അങ്ങനെ ഒരു ബന്ധം ഉണ്ടെന്ന് പറയേണ്ടിവരുമായിരുന്നു പക്ഷേ അത് ഇന്നലെ വരെ മാത്രമാണ്.
എന്നാല്‍ ആ പരസ്യത്തിന്റെ മുകള്‍ഭാഗം വായിച്ചാല്‍ ചില സംശയങ്ങളും പ്രശ്‌നങ്ങളും ഒക്കെ ആര്‍ക്കായാലും തോന്നും. ജിയോയുടെ പരസ്യത്തില്‍ പ്രത്യക്ഷത്തില്‍ നരേന്ദ്ര മോഡി പ്രത്യക്ഷപ്പെട്ടപ്പോള്‍ ഘോരഘോരം പ്രസംഗിച്ചവരൊക്കെ ഇപ്പോള്‍ എവിടെ ആണോ ആവോ...
തിയേറ്ററില്‍ ജനങ്ങളോടൊപ്പം കണ്ട് പുലിമുരുകനെ ആശീര്‍വ്വദിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് പുലിമുരുകന്‍ ടീമിന്റെ ഹൃദയം നിറഞ്ഞ നന്ദി ഇതാണ് ദേശാഭിമാനി ഒന്നാം പേജിന്റെ മുകള്‍ ഭാഗത്ത് എഴുതിവച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം പുലിമുരുകന്‍ കാണാന്‍ പോയി എന്നത് സത്യം തന്നെയാണ്, അവര്‍ രണ്ട് പേരും തീയേറ്ററില്‍ ഇരിക്കുന്ന ചിത്രമാണ് പരസ്യത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. പിണറായി വിജയന്‍ പുലിമുരുകനെ ആശീര്‍വ്വദിച്ചു എന്നാണ് പരസ്യവാചകത്തിലുള്ളത്. എന്നാല്‍ സിനിമ കണ്ടതിന് ശേഷം പിണറായി വിജയന്‍ ആശീര്‍വ്വദിച്ചതായി എവിടേയും വാര്‍ത്തയൊന്നും കണ്ടില്ല. സിനിമ ഇഷ്ടപ്പെട്ടു എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.
പുലിമുരുകന്‍ സിനിമ റിലീസ് ചെയ്ത് 25 ദിവസം പൂര്‍ത്തിയായതിന്റെ പരസ്യമാണ് ദേശാഭിമാനിയുടെ ഒന്നാം പേജില്‍ വന്നത്. എന്നാല്‍ മറ്റ് പത്രങ്ങളിലൊന്നും ഇങ്ങനെ ഒരു പരസ്യം വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സാധാരണ ഇത്തരം പരസ്യങ്ങള്‍ എല്ലാ പത്രങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. കേരളത്തിലെ കാര്യം പറയുകയാണെങ്കില്‍ ഏറ്റവും അധികം പ്രചാരമുളള പത്രം ദേശാഭിമാനിയൊന്നും അല്ല. അപ്പോള്‍ പിന്നെ എന്തായിരിക്കും കാരണം.
സര്‍ക്കാരിനേയും സിപിഎമ്മിനേയും സുഖിപ്പിക്കാന്‍ വേണ്ടിയാണോ ഇങ്ങനെ ഒരു പരസ്യം എന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. പരസ്യം കൊടുത്തത് പാര്‍ട്ടി പത്രത്തിന്, പരസ്യത്തില്‍ നന്ദി പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയനും. മോഹന്‍ലാലിന്റെ ആനക്കൊമ്ബ് കേസ് ഇപ്പോള്‍ വീണ്ടും വിജിലന്‍സ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കേസില്‍ മോഹന്‍ലാലിനെതിരെയാണ് തെളിവുകള്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാല്‍ തന്നെ ആണല്ലോ പുലിമുരുകനിലെ നായകന്‍. അപ്പോള്‍ അത്തരം ആരോപണങ്ങളും ഉയുരും എന്ന് ഉറപ്പാണ്. സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് സ്വകാര്യ പരസ്യങ്ങളില്‍ അഭിനയിക്കുകയോ അതിന്റെ ഭാഗമാവുകയോ ചെയ്യാമോ എന്നൊരു സുപ്രധാന ചോദ്യവും ഇതില്‍ ഉണ്ട്.
പരസ്യമല്ല, നന്ദിപ്രകടനം ആണെന്ന് പറഞ്ഞ് വേണമെങ്കില്‍ പുലിമുരുകന്‍ ടീമിനും മുഖ്യമന്ത്രിയ്ക്കും രക്ഷപ്പെടാം. ജിയോ ലോഞ്ച് ചെയ്യുന്ന ദിവസം ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജില്‍ നരേന്ദ്ര മോദിയുടെ ഫോട്ടോ വച്ചുളള പരസ്യം കൊടുത്തിരുന്നു. ഇതിനെതിരെ അതി ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിപ്പോള്‍ പിണറായി വിജയന്‍ ആയതുകൊണ്ടാണ് പ്രതിഷേധ തൊഴിലാളികള്‍ മിണ്ടാതിരിക്കുന്നത്.
https://www.facebook.com/Malayalivartha























