സഹകരണബാങ്കില്‍ മന്ത്രിക്ക് കോടികളുടെ കള്ളപ്പണം

സഹകരണത്തെ എതിര്‍ത്ത ഇടതുപക്ഷത്തിന്റെ കള്ളക്കളി പുറത്തേക്ക്. കേന്ദ്രത്തിന്റെ ഇടപെടീലില്‍ ഫലം കാണുന്നതായി വാര്‍ത്തകള്‍. ഒരു മന്ത്രിയടക്കം നിരവധി പ്രമുഖ നേതാക്കള്‍ക്ക് തലസ്ഥാനത്തെ ഒരു പ്രമുഖ സഹകരണബാങ്കില്‍ അനധികൃത നിക്ഷേപമുള്ളതായി കണ്ടെത്തിയെന്നു സൂചന. ബാങ്കില്‍ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും നടത്തിയ മിന്നല്‍ പരിശോധനയിലാണ് കോടിക്കണക്കിനു രൂപയുടെ അവിഹിത നിക്ഷേപം കണ്ടെത്തിയത്. വിശദമായ പരിശോധന തുടരുകയാണ്.
നവംബര്‍ എട്ടിനു രാത്രി എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ജില്ലയില്‍ സായാഹ്‌ന ശാഖകളുള്ള ബാങ്കുകളില്‍ അന്നു രാത്രി വന്‍തോതില്‍ നിക്ഷേപവും കറന്‍സിമാറ്റവും നടന്നു. ഇതു സംശയകരമാണെന്നു വിലയിരുത്തിയാണ് ബാങ്ക് ശാഖകളിലെ ഇടപാടുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. ചില ശാഖകളില്‍ ജീവനക്കാരുടെ ഒത്താശയോടെയായിരുന്നു ഇടപാടുകള്‍. രാത്രി വൈകിയാണ് പല ശാഖകളും അടച്ചത്. മന്ത്രിയുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും അക്കൗണ്ടുകളും നിക്ഷേപങ്ങളും സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുകയാണ്. ചില റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരുടെ നിക്ഷേപങ്ങളും ഇക്കൂട്ടത്തില്‍ പരിശോധിക്കുന്നുണ്ട്. കോടികളുടെ കള്ളപ്പണം നിക്ഷേപമാണ് തലസ്ഥാനത്തെ ബാങ്കില്‍ നിന്നു കണ്ടെടുത്തത്. മന്ത്രിയുടെ പേരിലും ബിനാമി പേരിലും തിട്ടപ്പെടുത്താന്‍ കഴിയാത്ത തരത്തിലുള്ള നിക്ഷേപമാണുള്ളതെന്ന് ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് ബാങ്കുകളില്‍ മിന്നല്‍ പരിശോധനയ്ക്കു തീരുമാനിച്ചത്. നൂറോളം അക്കൗണ്ടുകളില്‍ ഞെട്ടിക്കുന്ന നിക്ഷേപങ്ങളാണുള്ളത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ െകെമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അന്വേഷണം തുടങ്ങി. സംശയനിഴലിലുള്ള നിക്ഷേപകരെ ഉടന്‍ ചോദ്യം ചെയ്യും. അതേസമയം, ഭരണകക്ഷിയിലെ ചിലരെ അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha