തിരുവനന്തപുരത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുത്ത ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങില്‍ സംഘാടന പിഴവ്

തലസ്ഥാനത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുത്ത ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങില്‍ സംഘാടന പിഴവ്. ഉച്ചയ്ക്ക് 12.30ന് കാര്യവട്ടം സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലാണ് പിഴവ് സംഭവിച്ചത്.
സ്വാഗത പ്രാസംഗികന് മുന്‍പ് പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് പ്രതിപക്ഷ നേതാവ് സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് തെറ്റ് ബോധ്യമായത്. പിന്നീട് സംഘാടകര്‍ പിഴവ് തിരുത്തുകയും ചെയ്തു. ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് തുടങ്ങിയ പ്രമുഖര്‍ അണിനിരന്ന വേദിയാണ് സംഘാടന പിഴവുണ്ടായത്.
https://www.facebook.com/Malayalivartha