ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്

ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപിച്ച് യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. കാസര്‍കോട് തൃക്കരിപ്പൂരില്‍ യുവാക്കളുടെ ആക്രമണത്തില്‍ ഇതര സംസ്ഥാനക്കാരായ ഹോട്ടല്‍ ജീവനക്കാര്‍ക്കു പരുക്കേറ്റു. ഇന്നലെ വൈകിട്ട് തൃക്കരിപ്പൂരിലെ 'പോക്കോപ്' ഹോട്ടലിലാണ് സംഭവം നടക്കുന്നത്. നാല് യുവാക്കള്‍ ആഹാരം കഴിക്കാനായി ഹോട്ടലില്‍ എത്തുന്നത്. എന്നാല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ടും വൈകിയാണ് ഭക്ഷണം ലഭിച്ചത്. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ഹോട്ടലില്‍ പ്രശ്‌നമുണ്ടാക്കുകയും ഗ്ലാസുകളും പാത്രങ്ങളും എറിഞ്ഞു തകര്‍ക്കുകയും ചെയ്തു.
ഉടന്‍ തന്നെ ഹോട്ടല്‍ ഉടമ ചന്തേര പോലീസിനെ വിവരമറിയിക്കുകയും പോലീസ് എത്തി യുവാക്കളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. സ്‌റ്റേഷനില്‍ എത്തിയ ഇവര്‍ക്ക് പോലീസുകാര്‍ താക്കിത് നല്‍കി വിട്ടയച്ചു.
ഇതിനു പിന്നാലെ പ്രതികാരം തീര്‍ക്കാനായി ഇരുപത്തിയഞ്ചോളം വരുന്ന ആളുകള്‍ ഹോട്ടലിലെത്തുകയും ഹോട്ടലിന്റെ ചില്ലുകളും സാധനങ്ങളും അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും പുറത്തു നിര്‍ത്തിയിട്ടിരുന്ന ഡെലിവറി വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. പയ്യന്നൂര്‍ സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha



























