ഇനി എടിഎമ്മിന്റെ വക: മൂന്നു തവണയില്‍ കൂടുതല്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ 25 രൂപ ഈടാക്കും

നോട്ടു നിരോധനത്തെ തുടര്‍ന്ന് എടിഎം സര്‍വീസ് ചാര്‍ജ്ജ് നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ 30 കഴിഞ്ഞതോടെ എടിഎം ഉപയോഗത്തിനും സര്‍വ്വീസ് ഫീസ് ഈടാക്കി തുടങ്ങി. നഗരങ്ങളില്‍ മൂന്നു തവണയില്‍ കൂടുതലും ഗ്രാമങ്ങളില്‍ അഞ്ചു തവണയില്‍ കൂടുതലും ഉപയോഗിച്ചാല്‍ 25 രൂപ വീതം ഈടാക്കും.
നവംബര്‍ 14 മുതല്‍ ഡിസംബര്‍ 31 വരെ സര്‍വ്വീസ് ചാര്‍ജജ് ഈടാക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു. ഇത് അവസാനിച്ച നിലയ്ക്ക് പണം പിന്‍വലിക്കാതെ കാര്‍ഡ് ഉപയോഗിച്ചാല്‍ പോലും ചാര്‍ജ് ഈടാക്കുന്നതാണ്.
ദിവസവും പിന്‍ വലിക്കാവുന്ന തുക 4500 ആക്കിയിട്ടും ആഴ്ചയില്‍ 24000 രൂപ മാത്രമാണ് പിന്‍വലിക്കാന്‍ സാധിക്കുന്നത്. നോട്ടു ക്ഷാമം പൂര്‍ണ്ണമായും പരിഹരിക്കാത്ത സാഹചര്യത്തില്‍ എടിഎം ചാര്‍ജും ഇത്തരത്തില്‍ ഈടാക്കുന്നത് ജനങ്ങളെ വളരെയധികം ആശങ്കയിലാക്കിയിട്ടുണ്ട്. 20 രൂപയോളം എടിഎം യൂസേജ് ചാര്‍ജ്ജും 15 ശതമാനം സേവന നികുതിയുമാണ് ഈടാക്കുന്നതെന്ന് എസ്ബിഐ അധികൃതര്‍ അറിയിച്ചു. പിന്‍ വലിക്കുന്ന തുകയുമായി ഇതിന്് ബന്ധമില്ല. പരിധിക്കു ശേഷം ബാലന്‍സ് പരിശോധനയ്ക്കായി എടിഎം കാര്‍ഡ് സ്‌വൈപ്പ് ചെയ്താലും പണം ഈടാക്കും.
https://www.facebook.com/Malayalivartha