മൂപ്പിളമതര്‍ക്കം അതിരുകടക്കുന്നു: അവസാനം തത്ത സര്‍ക്കാരിനെയും കൊത്തി പറന്നു പോകുമോ

വിജിലന്‍സിനെതിരെ കഴിഞ്ഞ ദിവസം തിരുവനന്തപുരം വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങളെ കുറിച്ച് അന്വേഷണം നടത്താനുള്ള വിജിലന്‍സ് മേധാവിയുടെ നീക്കം സര്‍ക്കാരിനെയും ധനവകുപ്പിനെയും ലക്ഷ്യമിട്ട്. വിജിലന്‍സ് ഇപ്പോഴും കൂട്ടിലടച്ച തത്തയാണെന്നും തങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നും അടിസ്ഥാന സൗകര്യങ്ങള്‍ തീരെയില്ലെന്നും വിജിലന്‍സ് കോടതിയെ ബോധ്യപ്പെടുത്തും.
വിജിലന്‍സിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുറെയധികം നിര്‍ദ്ദേശങ്ങള്‍ ജേക്കബ് തോമസ് എഴുതി സമര്‍പ്പിച്ചെങ്കിലും ധനവകുപ്പ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ എതിര്‍പ്പ് കാരണം നടക്കാതെ പോയി. അന്വേഷണങ്ങള്‍ സമയബന്ധിതമായി നടത്തുന്നതിന് കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല.11 എസ്പിമാരും 34 ഡിവൈ എസ് പി മാരുമുള്ള ഈ സ്ഥാപനത്തിന് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നാണ് ജേക്കബ് തോമസിന്റെ വാദം. കോഴിക്കോട്ടും എറണാകുളത്തും പ്രത്യേക യൂണിറ്റുകള്‍ ആരംഭിക്കണന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു.
കോടതി പരാമര്‍ശത്തോടെ പന്ത് തന്റെ കോര്‍ട്ടിലെത്തിയെന്നാണ് ജേക്കബ് കരുതന്നത് .അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കോടതിക്ക് ബോധ്യപ്പെടുകയാണെങ്കില്‍ അതിന്റെ പ്രയോജനം വകുപ്പിനു ലഭിക്കുമെന്ന് ജേക്കബ് തോമസ് വിശ്വസിക്കുന്നു. കോടതിയില്‍ നിന്നും സര്‍ക്കാരിനെതിരെ പരാമര്‍ശം ഉണ്ടായാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകം. അഴിമതിക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന തോന്നല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടാവുകയും ചെയ്യും.
ഡയറക്ടറുടെ വിശദീകരണം കോടതി സ്വീകരിക്കുകയാണെങ്കില്‍ അത് സര്‍ക്കാരിന് വലിയ അടിയായി തീരും.ഏതുവിധേനയും തന്റെ ഗ്ലാമര്‍ നിലനിര്‍ത്താനാണ് ജേക്കബിന്റെ ശ്രമം ഇക്കാര്യത്തില്‍ അദ്ദേഹം സര്‍ക്കാരിന്റെ നിലനില്പിനെ കുറിച്ച് ആലോചിക്കുന്നു പോലുമില്ല.
https://www.facebook.com/Malayalivartha