വിദ്യാഭ്യാസമന്ത്രി ഇന്ന് ലോ അക്കാദമി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തും; ലോ അക്കാദമി വിഷയത്തില്‍ ബിജെപിയുടെ ഉപവാസവും

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരും വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. വൈകീട്ട് നാലുമണിക്ക് മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. സമരം നീണ്ടപ്പോള്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയോട് ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ല.
കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം 15-ാം ദിവസത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷനേതാവിന്റെ കൂടി അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. അതേസമയം കേരളാ സര്‍വകലാശാല നിയോഗിച്ച ഉപസമിതി കോളേജില്‍ തെളിവെടുപ്പ് നടത്തി. അതിനിടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി മുരളീധരന്‍ ലോ അക്കാദമിക്ക് മുന്നില്‍ ഉപവസിക്കും. രാവിലെ 11 മുതല്‍ 48 മണിക്കൂറാണ് ഉപവാസം നടത്തുക.
https://www.facebook.com/Malayalivartha























