ശശി തരൂരിനെ നേരിട്ടുകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്

തലസ്ഥാനത്ത് വഴുതയ്ക്കാട്ടെ തരൂരിന്റെ ഫ്‌ലാറ്റിലെത്തി ശശി തരൂരിനെ നേരിട്ടുകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് ഇരുവരും വിശദമായി ചര്‍ച്ചചെയ്തു എന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി താന്‍ ഉണ്ടാകുമെന്ന് തരൂര്‍ സതീശന് വാക്കുകൊടുത്തതായാണ് വിവരം. ഒറ്റ പാര്‍ട്ടി മാത്രമേ തന്റെ ജീവിതത്തില്‍ ഉള്ളൂവെന്ന് തരൂര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'കോണ്‍ഗ്രസിന്റെ വിജയം തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. യുഡിഎഫിന്റെ വിജയമാണ് ലക്ഷ്യം. ഒറ്റപാര്‍ട്ടി മാത്രമേ എന്റെ ജീവിതത്തിലുള്ളൂ. അത് പലതവണ പറഞ്ഞതാണ്.സി ജെ റോയിയുടെ മരണവാര്‍ത്ത ഏറെ ദുഃഖകരമാണ്' തരൂര്‍ പറഞ്ഞു. നേതാക്കളുമായി ക്രിയാത്മക ചര്‍ച്ച നടത്തിയെന്നും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുമെന്നുമാണ് ചര്‍ച്ചകള്‍ക്കുശേഷം തരൂര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ പാര്‍ട്ടിവിടുമെന്ന റിപ്പോര്‍ട്ടും തരൂര്‍ തള്ളിയിരുന്നു.
https://www.facebook.com/Malayalivartha























