ഫോട്ടോ കോപ്പി നോട്ടിനെ എങ്ങനെ കണ്ടുപിടിക്കാം രജിത് മേനോന്‍ പറയുന്നു: ഒപ്പം താനിരയായ തട്ടിപ്പിനെക്കുറിച്ചും

പുതിയ നോട്ടിന്റെ ഫോട്ടോ സ്റ്റാറ്റ് തട്ടിപ്പുകള്‍ വ്യാപകം. തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ 500 രൂപയുടെ കളര്‍ കോപ്പി നല്‍കി കബളിപ്പിച്ചതായി യുവ നടന്‍ രജിത് മേനോന്റെ പരാതി. രജിതിന്റെ ഉടമസ്ഥതയിലുള്ള തൃശൂരിലെ സ്വാദ് എന്ന റെസ്‌റ്റോറന്റിലാണ് സംഭവം.
ഹോട്ടലില്‍ രാവിലെ ഭക്ഷണം കഴിക്കാന്‍ എത്തിയ ഒരാളാണ് 500 രൂപയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി നല്‍കിയത്. വ്യാജനോട്ടാണെന്ന് തിരിച്ചറിയാതെ ഹോട്ടലിലെ ജോലിക്കാരന്‍ പെട്രോള്‍ പമ്പില്‍ പണം നല്‍കിയിപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്. പിന്നീട് തൊട്ടടുത്ത ഒരു ബാങ്കില്‍ പോയി കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
രജിത് തന്നെയാണ് ഫെയ്‌സ്ബുക്ക് വീഡിയോ പോസ്റ്റിലൂടെ സംഭവം പുറത്തുവിട്ടത്. നിരവധി ആളുകള്‍ പറ്റിക്കപ്പെടുന്ന സാഹചര്യത്തില്‍ കള്ളനോട്ട് തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ രജിത് പങ്കുവച്ചു. യഥാര്‍ത്ഥ നോട്ടും ഫോട്ടോ കോപ്പിയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും വീഡിയോയിലൂടെ താരം വിശദീകരിക്കുന്നുണ്ട്.
തുടര്‍ന്ന്, വ്യാജനോട്ട് പൊലീസിന് കൈമാറുകയും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. അറിഞ്ഞും അറിയാതെയും നമ്മളും ഇതില്‍ ഇരകളാക്കപ്പെടുന്നുണ്ട് കരുതാം ജാത്രതൈ.
https://www.facebook.com/Malayalivartha


























