Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

നടിയുടെ രണ്ടു ഡ്രൈവര്‍മാരും ചേര്‍ന്ന് തട്ടികൊണ്ടുപോയ് ബ്ലാക് മെയിലിംഗ് ചെയ്യാന്‍ പദ്ധതി ഇട്ടതായി പോലീസ്

20 FEBRUARY 2017 02:22 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ് പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച കേസില്‍ നടിയുടെ മുന്‍ ഡ്രൈവറായിരുന്ന പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനിലാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പൊലീസ് പറയുന്നു. നടിയുടെ ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ട്ടിനും നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറും തമ്മിലുള്ള ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. 

സുനിലിനെ ഡ്രൈവര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിലെ മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലക്കേസിലടക്കം പ്രതിയാണ് സുനില്‍ എന്നാണ് പോലീസ് പറയുന്നത്. ഇത് മനസിലാക്കിയതോടെയാണ് സുനിലിനെ നടി ഡ്രൈവര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

സുനിലിന്റെ നിദേശപ്രകാരം കഴിഞ്ഞദിവസമാണ് മാര്‍ട്ടിന്‍ നടിയുടെ കാര്‍ ഓടിക്കാന്‍ എത്തിയത്. മാര്‍ട്ടിനും സുനിലും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നു ഇത്. ചലച്ചിത്ര താരങ്ങള്‍ക്ക് ഡ്രൈവര്‍മാര്‍ ഏര്‍പ്പാടാക്കി കൊടുക്കുന്ന ആളാണ് സുനില്‍. ഇയാളുടെ പേരില്‍ നിരവധി കേസുകളുണ്ടെന്നും പൊലീസ് പറയുന്നു.

നടി സഞ്ചരിച്ച വാഹനത്തില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ച് അപകടത്തിന്റെ പ്രതീതി ഉണ്ടാക്കിയ ശേഷമായിരുന്നു അഞ്ചംഗ സംഘം നടിയെ തട്ടിക്കൊണ്ടുപോയത്. മാര്‍ട്ടിനും ഗൂഢാലോചനയില്‍ പങ്കാളിയാണ്. തൃശൂരില്‍ നിന്ന് ഷൂട്ടിംഗ് കഴിഞ്ഞ മടങ്ങുകയായിരുന്ന നടിയുടെ വാഹനത്തില്‍ വാഹനം ഇടിച്ചത് ചോദ്യം ചെയ്യാനായി പുറത്തിറങ്ങിയ മാര്‍ട്ടിനെ സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിക്കുകയും നടിയുടെ വാഹനം തട്ടിയെടുക്കുമായിരുന്നു.

ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ബ്ലാക് മെയിലിംഗ് ആയിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. രണ്ടു മണിക്കൂറിലേറെ എറണാകുളം നഗരത്തില്‍ ചുറ്റിക്കറങ്ങിയ വാഹനം പുലര്‍ച്ചെയോടെ കാക്കനാട് ഭാഗത്ത് ഒരു സംവിധായകന്റെ വീടിനു സമീപം നിര്‍ത്തിയശേഷം രാത്രി പന്ത്രണ്ട് മണിയോടെ പ്രതികള്‍ കടന്നു കളയുകയായിരുന്നു. 

പിന്നീട് സംവിധായകന്റെ സഹായത്തോടെയാണ് നടി നെടുമ്പാശേരി പോലീസിലെത്തി പരാതി നല്‍കിയത്. അക്രമിസംഘം കാറില്‍വെച്ച് പലവട്ടം ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി നടി മൊഴി നല്‍കിയിട്ടുണ്ട്. അപകീര്‍ത്തികരമായ രീതിയില്‍ ചിത്രങ്ങളെടുത്തെന്നും പരാതിയിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (7 minutes ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (18 minutes ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (23 minutes ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (48 minutes ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (58 minutes ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (1 hour ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (1 hour ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (2 hours ago)

108 ആംബുലൻസ് സമരം  (3 hours ago)

POWER CUT വിമർശിച്ച് എം എം മണി  (3 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (3 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (3 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (3 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (3 hours ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (3 hours ago)

Malayali Vartha Recommends