വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിവന്ന സംഘം പിടിയില്‍

വാടകയ്ക്ക് വീടെടുത്ത് പെണ്‍വാണിഭം നടത്തിവന്ന ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഉറിയാക്കോട് പനച്ചട് ആയില്യം ഭവനില്‍ ശ്രീജിത്ത് (24), കമലേശ്വരം പരുത്തിക്കുഴി പുളിമൂട് സി.എസ് .ഐ പള്ളിക്ക് സമീപം മുത്തുമ്മ ഹൌസില്‍ രാഹുല്‍ (24), വെള്ളനാട് പുതുക്കുളങ്ങര ഭദ്രകാളിക്ഷേത്രത്തിന് സമീപം ശിവശ്രീയില്‍ വിജയകുമാര്‍ (55), പേരൂര്‍ക്കട ഊളന്‍പാറ ദേവപാലന്‍ നഗറില്‍ മഞ്ചു (25), വഞ്ചിയൂര്‍ ചിറകുളം റോഡില്‍ ഷീജ (37), പാറശാല കാരോട് ദശലക്ഷം കോളനി വീട്ടില്‍ പ്രീയ (31) എന്നിവരെയാണ് നെടുമങ്ങാട് സി.ഐ എം. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
അരുവിക്കര കളത്തുകാല്‍ സിമന്റ് ഗോഡൗണിന് മുന്‍വശത്തെ വീട് വാടകയ്‌ക്കെടുത്ത് രണ്ടുമാസമായി പെണ്‍വാണിഭം നടത്തിവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിലെ മൂന്നാം പ്രതിയായ രാഹുലിന്റെ ഉമ്മ നൂര്‍ജഹാന്‍ (42) ആണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. കുറച്ചു ദിവസം മുന്‍പ് വീഴ്ചയില്‍ ഇവരുടെ കാലിലുണ്ടായ പൊട്ടലിനെ തുടര്‍ന്ന് പ്ലാസ്റ്റര്‍ ഇട്ട് കഴിയുന്നതിനാല്‍ അസുഖ വിവരം തിരക്കിവരുന്ന ബന്ധുക്കളെന്ന വ്യാജേനയാണ് ഇടപാടുകാരെ വീട്ടില്‍ എത്തിച്ചിരുന്നത്. വീട്ടില്‍ നിന്നും മദ്യവും ഗര്‍ഭനിരോധന ഉറകളും പണവുമടങ്ങിയ പേഴ്‌സും കണ്ടെത്തി. ചികിത്സയിലായതിനാല്‍ നൂര്‍ജഹാനെ അറസ്റ്റ് ചെയ്തിട്ടില്ല.
വീട്ടില്‍ മൂന്ന് മുറികള്‍ ഇടപാടുകാര്‍ക്കായി പ്രത്യേകം തയ്യാറാക്കിയിരുന്നു. ഓരോ ഇടപാടിനും 5000 രൂപയായിരുന്നു ഈടാക്കിയിരുന്നത്. സ്ത്രീയുമായി വരുന്ന പുരുഷന്മാര്‍ക്ക് മുറി നല്‍കുന്ന രീതിയും ഇവിടെ ഉണ്ടായിരുന്നു. ഇതിന് ആയിരം രൂപയാണ് ഈടാക്കിയിരുന്നത്. സംഘത്തില്‍പ്പെട്ട യുവതികള്‍ ഫെയ്‌സ് ബുക്ക് അക്കൗണ്ട് വഴിയും സ്വന്തമായി ഇടപാടുകാരെ കണ്ടെത്തിയിരുന്നു.
വിദേശത്ത് നിന്നെത്തുന്ന യുവാക്കളുമായി സംഘത്തിലെ മഞ്ചു തിരുവനന്തപുരത്തെ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ സ്ഥിരമായി ഇടപാടിന് പോകാറുണ്ടെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മുന്‍പ് വെമ്പായത്ത് വാടകയ്ക്ക് വീടെടുത്ത് വ്യഭിചാരം നടത്തിയ കേസില്‍ നൂര്‍ജഹാനെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha






















