കേരള കര്‍ണാടക അതിര്‍ത്തി മേഖലയിലെ ബന്ദിപ്പുര്‍ വനമേഖലയില്‍ കാട്ടുതീ നിയന്ത്രണത്തിലായില്ല

കേരള കര്‍ണാടക അതിര്‍ത്തി മേഖലയിലെ ബന്ദിപ്പുര്‍ വനമേഖലയില്‍ രണ്ടുദിവസമായി തുടരുന്ന കാട്ടുതീ നിയന്ത്രണ വിധേയമായില്ല. ഇത് കേരള അതിര്‍ത്തി ഗ്രാമങ്ങളായ കൊളവള്ളി, വണ്ടിക്കടവ്, ചാമപ്പാറ, ചീയമ്പം, പ്രദേശങ്ങളിലാണ് തീ പടരുന്നത്. ശനിയാഴ്ചയാണ് കാട്ടു തീ പടര്‍ന്നു തുടങ്ങിയത്. തീ അണയ്ക്കുന്നതിനിടെ വനം വകുപ്പ് വാച്ചര്‍ മരിക്കുകയും റേഞ്ച് ഓഫീസര്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ അധികൃതര്‍ ആശങ്കയിലാണ്.
ബന്ദിപ്പൂര്‍, നാഗര്‍ഹോള വനമേഖലയില്‍ നിന്നുള്ള മുഴുവന്‍ ജീവനക്കാരും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എങ്കിലും കനത്ത ചൂടും കാറ്റും മൂലം തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടര്‍ന്നു പിടിക്കുകയാണ്. 3000ത്തോളം ഹെക്ടര്‍ വനമാണ് കത്തിയെരിഞ്ഞതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതിര്‍ത്തി പ്രദേശം മുഴുവന്‍ പുകപടലം കൊണ്ട് മൂടിക്കെട്ടിയ അവസ്ഥയാണ്.
ബന്ദിപ്പൂര്‍ വനമേഖലയോട് ചേര്‍ന്നാണ് കേരളാതിര്‍ത്തിയിലെ ജനവാസ കേന്ദ്രങ്ങളുള്ളത്. തീ പടരാതിരിക്കാന്‍ അതിര്‍ത്തി പ്രദേശങ്ങളിലും കനത്ത സുരക്ഷയൊരുക്കുകയാണ് പ്രദേശവാസികള്‍.
https://www.facebook.com/Malayalivartha






















