നാണക്കേട് ! സുനി ഊരി

അമ്പലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടില്‍ പണം വാങ്ങാനെത്തിയ പള്‍സര്‍ സുനി പോലീസ് വലയില്‍ നിന്നും തലനാരിഴവ്യത്യാസത്തില്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ എറണാകുളം റേഞ്ച് ഐ.ജിക്കും സംഘത്തിനും പോലീസിനെ തന്നെയാണ് സംശയം .
ഉന്നത പോലീസ് ബന്ധങ്ങളുള്ള സുനിയെ ടീമിലുള്ള ഉദ്യോഗസ്ഥര്‍ സഹായിക്കുന്നുണ്ടോ എന്നാണ് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്ത് കേസന്വേഷിക്കുന്ന ഐ.ജി വിജയന്റെ സംശയം.
വന്‍ കുറ്റവാളികളെ വരെ നിഷ്പ്രയാസം പിടികൂടാന്‍ കഴിവുള്ള കേരള പോലീസിന് ഇങ്ങനെയൊരു പാളിച്ച എങ്ങനെയുണ്ടായി എന്നാണ് ഐ.ജി. അന്വേഷിക്കുന്നത്. നടി കേസ് കൊടുത്തു എന്ന വിവരം അറിഞ്ഞയുടന്‍ സിനിമാക്കാരുടെ സഹായത്തോടെ സുനി മുങ്ങിയിരുന്നു. തുടര്‍ന്ന് ഉപയോഗിച്ചു വന്നിരുന്ന മൊബൈല്‍ ഫോണ്‍ ഓഫാക്കി. എന്നാല്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സുനി മറ്റ് ചില മൊബൈല്‍ കണക്ഷനുകള്‍ എടുത്തിരുന്നു. അത് കേന്ദ്രീകരിച്ചാണ് അന്വേഷണങ്ങള്‍ തുടര്‍ന്നത്.
സുനിയെ അടിയന്തിരമായി പിടികൂടണമെന്ന് ആഭ്യന്തര സെക്രട്ടറി റേഞ്ച് ഐ.ജിയെ അറിയിച്ചിട്ടുണ്ട്. നിയമസഭാ ചേരാന്‍ രണ്ടു ദിവസം മാത്രമാണുള്ളത്. പ്രതിയെ പിടികൂടിയില്ലെങ്കില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാവും. ഉന്നത ഉദ്യോഗസ്ഥരെ പിണറായി പറപ്പിക്കും.
നിയമസഭാ സമ്മേളനം മുന്നില്‍ കണ്ടാണ് ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഇതൊക്കെ സാധാരണ നടപടിക്രമങ്ങള്‍ മാത്രമാണ്. അത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രി ഇടപെടേണ്ട ഒരാവശ്യം ഉദിക്കുന്നില്ല.
ടവര്‍ ലൊക്കേഷന്‍ മനസിലാക്കിയാണ് സുനി എത്തുമെന്ന് കരുതിയ വീട്ടില്‍ പോലീസ് എത്തിയത്. എന്നാല്‍ പോലീസിലെ വിവരങ്ങള്‍ ക്യത്യസമയത്ത് ചോര്‍ന്നു .അതോടെ സുനി രക്ഷപ്പെട്ടു. ഇത് ഉയര്‍ന്ന ഉദ്യോഗസ്ഥരെ വല്ലാതെ അമ്പരപ്പിക്കുന്നു.
https://www.facebook.com/Malayalivartha






















