ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ കലക്ടര്‍മാര്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശം

സംസ്ഥാനത്ത് സംഘടിതവും വ്യക്തിപരവുമായ ആക്രമണങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്താന്‍ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. ഇതിനായി ഇന്റലിജന്‍സ് 2010 ഗുണ്ടകളുടെ പട്ടിക തയാറാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കര്‍ശന നടപടിക്ക് പൊലീസ് തയ്യാറെടുക്കുന്നത്.
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസിനു പിന്നില്‍ കുപ്രസിദ്ധ ഗുണ്ടകളാണെന്ന് തെളിഞ്ഞതോടെയാണ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാരിന് പ്രേരണയായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ഇന്റലിജന്‍സ് ഡിജിപി, മുഹമ്മദ് യാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കിയത്.
ലിസ്റ്റ് പ്രകാരം ആലപ്പുഴയില്‍ 336 കണ്ണൂരില്‍ 305, തിരുവനന്തപുരത്ത് 236, എറണാകുളം സിറ്റിയില്‍ 85 എന്നിങ്ങനെയാണ് ഗുണ്ടകളുടെ എണ്ണം. സംസ്ഥാനത്ത് ഏറ്റവും കൂടിതല്‍ ഗുണ്ടകളുള്ള സ്ഥലങ്ങളാണ് ഇത്. ഇവര്‍ക്കെതിരെ ഒരുമാസത്തിനുള്ളില്‍ നടപടികളെടുക്കാനാണ് നിര്‍ദ്ദേശം.
എസ്പിമാര്‍, റേഞ്ച് ഐജിമാര്‍ എന്നിവര്‍ നല്‍കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാകും കാപ്പ ചുമത്തുന്ന നടപടികളിലേക്ക് കടക്കുക.
https://www.facebook.com/Malayalivartha






















