ഗൂഢാലോചനക്കാരെ കണ്ടെത്തിയില്ലെങ്കില്‍ മഞ്ജു വാരിയര്‍ നിരാഹാര സമരത്തിലേക്ക്

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ സെലിബ്രിറ്റി സത്യാഗ്രഹ സമരത്തിന് അരങ്ങൊരുങ്ങുമോ..? നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ക്വട്ടേഷന്‍ ടീമില്‍ മാത്രം അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമമുണ്ടായാല്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തെത്താന്‍ മഞ്ജു തയ്യാറെടുക്കുന്നതായി സിനിമാലോകത്തെ മഞ്ജുവാര്യരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
നടിയെ തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്ന നാള്‍ക്ക് മുതല്‍ തന്നെ എല്ലാ മാധ്യമങ്ങളിലും മഞ്ജു പ്രതിഷേധ ശബ്ദമുയര്‍ത്തുകയാണ്. മഞ്ജു വാരിയര്‍ എഴുതിയ ലേഖനങ്ങളിലെല്ലാം അതിശക്തമായി തന്നെയാണ് ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.
തന്റെ സഹപ്രവര്‍ത്തകക്ക് മുഴുവന്‍ കേരളവും നല്കിയ പിന്തുണ ആത്മാര്‍ഥമാണെങ്കില്‍ ഈ സംഭവത്തിന് പിറകിലുള്ള ക്രിമിനല്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിലും ജാഗ്രതയോടെ നാം നിലയുറപ്പിക്കണമെന്ന് മഞ്ജു അടിവരയിട്ട് പറയുന്നു.
പ്രൊഡക്ഷന്‍ ഡ്രൈവര്‍മാരുമായി പതിവായി സഞ്ചരിക്കുന്നത് എനിക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും ജോലിയുടെ ഭാഗമാണ്. ഒരുപാടു തവണ അര്‍ധരാത്രിയില്‍ ഞങ്ങള്‍ക്ക് അവരോടൊപ്പം സഞ്ചരിക്കേണ്ടിവന്നിട്ടുണ്ട്, അവരെല്ലാംതന്നെ ഞങ്ങളോട് ബഹുമാനത്തോടെയാണ് ഇടപഴകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ എന്റെ സുഹൃത്തിന് സംഭവിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉറപ്പിച്ചുപറയാനാകും എന്നാണ് മഞ്ജു പറയുന്നത്. അവരുടെ വണ്ടിയില്‍ ഒരു വാന്‍ വന്നിടിക്കുക, അതിനുശേഷം വഴക്കുണ്ടാകുക, അവരുടെ വാഹനത്തിലേക്ക് അതിക്രമിച്ചുകയറുക, ബഌക്ക് മെയില് ചെയ്യാനായി ഉപദ്രവിക്കുക ഇതെല്ലാം ക്രിമിനല്‍ ബന്ധങ്ങള്‍ ഉള്ള ആളുകളുടെ പദ്ധതികളുടെ ഭാഗമാണ് എന്നും മഞ്ജു ഊന്നിയൂന്നിപ്പറയുന്നു.
ഇതെല്ലാം ഭീതിജനകമാണ്, വിശദമായി അന്വേഷിക്കേണ്ടതാണ്, ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും ശിക്ഷിക്കപ്പെടേണ്ടതും ആണ്. എന്നാലേ കേരളത്തിലെ സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുകിട്ടൂ. ഇനിയൊരു കണ്ണീര്‍ വീഴാതിരിക്കാന്‍ ഈ ജാഗ്രത അനിവാര്യമാണ് എന്നും മഞ്ജു എഴുതിയിരുന്നു.
സ്ത്രീ സമത്വമുള്‍പ്പെടെ പലതിലും മാതൃകയെന്ന് സ്വയം അഭിമാനിക്കുന്ന കേരളം ഇതിന് എന്ത് ഉത്തരം നല്‍കും എന്ന് മഞ്ജു ചോദിക്കുന്നു. യുവനടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ച് നടി മഞ്ജുവാര്യര്‍ പറയുന്നുണ്ട് എന്നത് വളരെ ഗൗരവകരമായ കാര്യമാണ്. സംഭവം യാദൃച്ഛികമല്ലെന്നും വ്യക്തമായി ഒരുക്കിയ കെണിയാണെന്നും താരം ഉറപ്പിച്ച് പറയുന്നു.
വധശിക്ഷയ്ക്കുവേണ്ടിയുള്ള മുറവിളിയല്ല ഇതെന്നും തന്റെ സഹജീവിയെ ഒരു ഇറച്ചിക്കഷ്ണംപോലെ കാണുകയും ഏറ്റവും നീചമായി ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്ക് പരമാവധി ശിക്ഷയാണ് വേണ്ടത് എന്നും മഞ്ജു പറയുന്നു. ഇനി ഇങ്ങനെയൊന്ന് ചെയ്യാന്‍ ആരും ഭയപ്പെടുംവിധമുള്ള ശിക്ഷ വേണം,അതിന് വേണ്ടി അഹോരാത്രം താന്‍ പരിശ്രമിക്കുമെന്ന് മഞ്ജു പറയുന്നു.
https://www.facebook.com/Malayalivartha






















