നടിയെ ആക്രമിച്ച സംഭവത്തില്‍ മലയാളത്തിലെ പ്രമുഖ നടന് പങ്കുണ്ടെന്ന് പി.സി. ജോര്‍ജ്

കൊച്ചിയില്‍ നടിയെ ആക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞ നടിയെയും ചോദ്യംചെയ്യണമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. സംഭവം ക്വട്ടേഷന്‍ ആണെന്ന് നടി തന്നെ പറഞ്ഞു. ആ നടിക്ക് അറിയാം ആരാണ് ഇതിന് പിന്നിലെന്ന്. ഒരു പ്രമുഖ നടനുമായി ബന്ധപ്പെട്ടുണ്ടായ കാര്യമാണ് ഇതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതില്‍ ഈ ആക്രമിക്കപ്പെട്ട നടിയുടെ പങ്കാളിത്തവുമുണ്ടെന്നാണ് കേള്‍ക്കുന്നത്. അതാണ് ആ കുടുംബം തകര്‍ത്തത്.
അതേസമയം, പിണറായി വിജയന്‍ അധികാരത്തിലേറിയശേഷം കേരളത്തില്‍ മാഫിയാരാജെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. യുവനടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. നടിയെ ആക്രമിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് കൊച്ചി ഐജി ഓഫിസിനു മുന്നില്‍ ബിജെപി നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.
https://www.facebook.com/Malayalivartha






















