കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് ശനിയാഴ്ച മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം 25 മുതല്‍ മാര്‍ച്ച് 18 വരെയാണ് നിയന്ത്രണം. കോട്ടയത്തിനും കുറുപ്പന്തറയ്ക്കുമിടയില്‍ റെയില്‍പാത നവീകരണം നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. 5 മിനിറ്റു മുതല്‍ 85 മിനിറ്റുവരെ ഈ ഭാഗത്ത് ട്രെയിനുകള്‍ നിര്‍ത്തിയിടും. കന്യാകുമാരി മുംബൈ സിഎസ്ടി എക്‌സ്പ്രസ്, കൊല്ലം എറണാകുളം മെമു, കന്യാകുമാരി ബംഗളൂരു എക്‌സ്പ്രസ്, എറണാകുളം കായംകുളം പാസഞ്ചര്‍, എറണാകുളം കൊല്ലം മെമു, ലോകമാന്യതിലക് കൊച്ചുവേളി എക്‌സ്പ്രസ്, മംഗലാപുരം നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കായിരിക്കും നിയന്ത്രണം.
https://www.facebook.com/Malayalivartha






















