കാറില്‍നിന്ന് ഇറങ്ങിയോടിയത് സുനിയെന്ന് സംശയം

പമ്പ് കവലയ്ക്കുസമീപം കാര്‍ നിര്‍ത്തി ഇറങ്ങിയോടിയത് പള്‍സര്‍ സുനിയെന്ന് സംശയം. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കാര്‍ വിശദമായി പരിശോധിച്ചു. കാറില്‍നിന്ന് കുറച്ച് കടലാസുകളും പുസ്തകങ്ങളും മാത്രമാണ് കിട്ടിയത്. പള്‍സര്‍ സുനിയെന്ന് സംശയിക്കുന്ന രീതിയില്‍ തെളിവുകള്‍ പോലീസിന് ലഭിച്ചില്ല.
പമ്പ് കവല സാന്റോ കോംപ്ലക്‌സിന് സമീപം ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. കറുത്ത ലാന്‍സര്‍ കാറിലെത്തിയ രണ്ടുപേര്‍ ഉടന്‍ പുറത്തിറങ്ങി സമീപത്തെ മതില്‍ ചാടി ഓടുകയായിരുന്നു. പോലീസ് സമീപത്തുണ്ടായിരുന്നവരെ കാണിച്ച സുനിയുടെ ഫോട്ടോയ്ക്ക് രക്ഷപ്പെട്ടവരില്‍ ഒരാളുമായി സാദൃശ്യം തോന്നിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















